Skip to main content

കുടുംബശ്രീ ബാലസഭ 'ലിയോറ 2025' സമ്മർ ക്യാമ്പ് ഇന്നുമുതൽ

 കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കായി നടത്തുന്ന  'ലിയോറ 2025' സമ്മർ ക്യാമ്പ്  മേയ് 8 മുതൽ മേയ് 10 വരെ കോട്ടയം വിമലഗിരി പള്ളിയുടെ ഹാളിൽ നടക്കും. കേരളത്തിലെ മികച്ച ബാലപ്രതിഭകളെ കണ്ടെത്തുന്നതിനുള്ള കുടുംബശ്രീയുടെ പരിപാടിയാണ് 'ലിയോറ 2025'.
ജില്ലയിലെ ബ്ലോക്ക്, പഞ്ചായത്ത്, വാർഡുതല ക്യാമ്പുകളിലൂടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകളാണ് ജില്ലാതല  ക്യാമ്പിൽ പങ്കെടുക്കുന്നത്. ആകെ 50 കുട്ടികളാണ്
ക്യാമ്പിലുള്ളത്. ഇവരിൽനിന്ന് ഏഴു മുതൽ 10 വരെ  പ്രതിഭകളെ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കും. കഴിഞ്ഞവർഷം കുടുംബശ്രീ നടപ്പാക്കിയ മൈൻഡ് ബ്ലോവേർസ് എന്ന സംരംഭകത്വ മനോഭാവ വികസന പരിപാടിയുടെ തുടർച്ചയായിട്ടാണ് ലിയോറ പദ്ധതിയും ആവിഷ്‌കരിച്ചിരിക്കുന്നത്.
കൂട്ടികളുടെ നൈപുണ്യങ്ങൾ നൂതന ആശയങ്ങളിലേക്ക് വളർത്തുകയും അതിലൂടെ സാമൂഹിക പ്രതിബദ്ധതയും നേത്യത്വപാടവവുമുള്ള യുവതലമുറയെ ഒരുക്കുകയാണ് ലക്ഷ്യം. വിവിധ മേഖലകളിൽ പരിശീലനം ലഭിച്ച റിസോഴ്സ് പേഴ്സൺമാർ സെഷനുകൾ നയിക്കും. പ്രഗത്ഭരുമായുള്ള ചർച്ചകളും ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

date