Skip to main content

കാൻസർ കെയർ ഹെൽപ് ലൈൻ ഉദ്ഘാടനം

 

 

ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കാർക്കിനോസ് ഹെൽത്ത് കെയറിന്റെ സഹകരണത്തോടെ,ജൂൺ 1 മുതൽ ആരംഭിക്കുന്ന കാൻസർ കെയർ ഹെൽപ് ലൈൻ ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ 

നീറണാകുന്നേൽ ഉദ്ഘാടനം ചെയ്തു.

 

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.സതീഷ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.സുരേഷ് വർഗീസ് പദ്ധതി വിശദീകരണം നടത്തി.ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസർ ഷൈല ഭായി സ്വാഗതം ആശംസിച്ചു. തുടർന്ന് കാൻസർ കെയർ ഹെൽപ് ലൈനിൻ്റെ പോസ്റ്റർ പ്രദർശനം നടത്തി.

 

കാർക്കിനോസ് ഹെൽത്ത് കെയറിന്റെ പോപുലേഷൻ റിസർച്ച് ഡയറക്ടർ ഡോ.റീത്ത ഐസക്, 'കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ആര്യ,ആർ സി എച് ഓഫീസർ ഡോ.സിബി ജോർജ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. കാർക്കിനോസ് ഹെൽത്ത് കെയർ പ്രോഗ്രാം മാനേജർ ഹണി ദേവസിയ പരിപാടി അവതരണം നടത്തി. 

 

ഡോ. ആസിയ എ.എൽ (റിസർച്ച് മെഡിക്കൽ ഓഫീസർ,കാർക്കിനോസ് ഹെൽത്ത് കെയർ) നന്ദി അറിയിച്ചു.

 

പൊതുജനങ്ങൾക്ക് കാൻസർ സംബന്ധമായ മാർഗനിർദേശങ്ങൾക്കായി കാൻസർ കെയർ ഹെൽപ്പ് ലൈൻ സേവനങ്ങൾ ജൂൺ 1 മുതൽ ഉപയോഗിക്കാം. നമ്പർ:9946102876

 

date