എല്ലാവർക്കും ബിരുദം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലൂടെ
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശനവിപണന മേളയുടെ പ്രധാന ആകർഷണമായി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പവിലിയൻ.
സർവകലാശാലയുടെ പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കാനും ഈ അദ്ധ്യയന വർഷത്തെ അഡ്മിഷനെ കുറിച്ചുള്ള വിവരങ്ങൾ അറിയാനും ഒട്ടേറെ പേരാണ് ദിനംപ്രതി ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ പവിലിയനിലെ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സ്റ്റാൾ സന്ദർശിക്കുന്നത്.
ഈ അധ്യയന വർഷത്തെ അഡ്മിഷൻ നടപടികൾ ജൂലൈയിൽ ആരംഭിക്കും. നാലുവർഷ ബിരുദം ഓപ്പൺ സർവകലാശാലകളിൽ ആദ്യമായി ആരംഭിക്കുന്നത് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലാണ്.
കേരളത്തിൽ ആദ്യമായി ഓപ്പൺ ബുക്ക് പരീക്ഷ നടപ്പിലാക്കിയതും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയാണ്.
കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കൊല്ലം ആസ്ഥാനമായി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി 2020 ഒക്ടോബറിൽ സ്ഥാപിതമാത്. 2022 ഡിസംബറിൽ 6 പ്രോഗ്രാമുകളും 7000 പഠിതാക്കളുമായി അക്കാദമിക് പ്രവർത്തനം ആരംഭിച്ച യൂണിവേഴ്സിറ്റിയിൽ ഇന്ന് 31 യുജി പിജി പ്രോഗ്രാമുകളും 55000 ത്തിൽ അധികം പഠിതാക്കളും കേരളത്തിലെ 23 പഠന കേന്ദ്രങ്ങളിലായി പഠിക്കുന്നു.
ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു സർവകലാശാല സ്വയം സംരംഭകത്വത്തിന് ഊന്നൽ നൽകിക്കൊണ്ട് ഒരു പാഠ്യ പദ്ധതി
തയ്യാറാക്കുന്നത്. ബി എ നാനോ എന്റർപ്രേണർഷിപ് എന്ന ഈ ബിരുദ പ്രോഗ്രാമിന് ആവശ്യക്കാർ ഏറെയാണ്.
പ്രായപരിധിയോ സീറ്റ് പരിമിതികളോ, മാർക്ക് മാനദണ്ഡങ്ങളോ ഇല്ല എന്നുള്ളതാണ് ഓപ്പൺ സർവ്വകലാശാലയുടെ പഠനത്തെ ജനപ്രിയമാക്കുന്നത്.
യുജിസി ഡി ഇ ബി അംഗീകാരമുള്ള ഒട്ടേറെ നൂതന പ്രോഗ്രാമുകൾ യൂണിവേഴ്സിറ്റി നടത്തുന്നു. ബിഎസ് സി ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ്, എം ബി എ എംസിഎ പ്രോഗ്രാമുകളും ഓപ്പൺ ആൻ്റ് ഡിസ്റ്റൻസ് മോഡിൽ യൂണിവേഴ്സിറ്റി നടത്തുന്നുണ്ട്.
ഇത് കൂടാതെ മൂന്ന് സർട്ടിഫിക്ക സർട്ടിഫിക്കറ്റ് കോഴ്സുകളും ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്നു
എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും ഒന്നിലധികം പരീക്ഷാ കേന്ദ്രങ്ങളും യൂണിവേഴ്സിറ്റിക്കുണ്ട്. ഗവൺമെന്റ് കോളേജ് കട്ടപ്പനയാണ് ഇടുക്കിയിലെ പഠന കേന്ദ്രം.
ഒരു റെഗുലർ ഡിഗ്രി പഠനത്തോടൊപ്പം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഒരു ഡിഗ്രി പ്രോഗ്രാം കൂടി സാധ്യമാക്കുന്ന ഡ്യൂവൽ ഡിഗ്രി ഓപ്ഷന് ആവശ്യക്കാർ ഏറെയാണ്.
യൂണിവേഴ്സിറ്റിയുടെ പുതിയ ക്യാമ്പസ് കൊല്ലം ജില്ലയിലെ മുണ്ടക്കലിൽ ഉടൻ സ്ഥാപിതമാകും.
- Log in to post comments