Post Category
എന്റെ കേരളം പ്രദര്‍ശന വിപണനമേള ഇന്ന് സമാപിക്കും
ഏപ്രിൽ 29 മുതൽ വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനത്ത് നടന്നു വന്നിരുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേള ഇന്ന് (മെയ് 5) സമാപിക്കും. സമാപന സമ്മേളനം വൈകുന്നേരം അഞ്ചു മണിക്ക് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് അധ്യക്ഷത വഹിക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീരണാംകുന്നേല്‍ മുഖ്യാതിഥിയായിരിക്കും. ജില്ലയിലെ എം. എൽ. എ മാർ, ജില്ലാ കളക്ടർ വി.വിഗ്നേശ്വരി, ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി.കെ, എ. ഡി. എം ഷൈജു പി. ജേക്കബ്, സബ് കളക്ടർമാരായ അനൂപ് ഗാര്‍ഗ്, വി എം ജയകൃഷ്ണന്, തുടങ്ങി ഉദ്യോഗസ്ഥ പ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പങ്കെടുക്കും. തുടർന്ന് കലാപരിപാടികളും അരങ്ങേറും.
date
- Log in to post comments