Skip to main content

എൻ്റെ കേരളം മേള: പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

 

 

എന്റെ കേരളം പ്രദർശന വിപണന മേളയോടനുബന്ധിച്ച് ഏർപ്പെടുത്തിയിരുന്ന വിവിധ പുരസ്കാരങ്ങൾ ധനമന്ത്രി കെ.എൻ. ബാലഗോപാൽ സമാപന സമ്മേളനത്തിൽ വിതരണം ചെയ്തു.

 

ഘോഷയാത്ര പങ്കാളിത്തത്തിൽ ഒന്നാം സ്ഥാനം സഹകരണ വകുപ്പും രണ്ടാം സ്ഥാനം വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തും ഇടുക്കി ജില്ലാ പഞ്ചായത്തും മൂന്നാം സ്ഥാനം കാമാക്ഷി ഗ്രാമപഞ്ചായത്തും കരസ്ഥമാക്കി. മികച്ച സേവനം സ്റ്റാളായി എക്‌സൈസ്, ആരോഗ്യ വകുപ്പ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, ജലവിഭവ വകുപ്പ്, പൊലീസ് എന്നിവ തിരഞ്ഞെടുക്കപ്പെട്ടു. ശുചിത്വമിഷന്‍, ക്ഷീരവികസനം വകുപ്പുകൾ പ്രത്യേക പരാമര്‍ശത്തിന് അർഹമായി. 

 

മികച്ച പവലിയനായി സ്റ്റാര്‍ട്ട് അപ് മിഷന്റെ പവലിയൻ തിരഞ്ഞെടുക്കപ്പെട്ടു. ഈ വിഭാഗത്തിൽ കായിക യുവജനകാര്യ വകുപ്പിൻ്റെ‍ കായിക കേരളം പവലിയൻ പ്രത്യേക പരാമര്‍ശം നേടി,

 

മികച്ച സര്‍ക്കാര്‍ വാണിജ്യ സ്റ്റാളിന് പീരുമേട് ഗ്രാമപഞ്ചായത്തും മികച്ച വ്യവസായ സ്റ്റാളുകളായി വണ്ണപ്പുറം ഇരുന്താനത്ത് വുഡ് ഇന്‍ഡസ്ട്രീസ്, തൊപ്പിപ്പാള ഹൈറേഞ്ച് ബീ കീപ്പിങ്ങ് യൂണിറ്റ്, മറയൂര്‍ എ.സി.എഫ്.സി ട്രൈബല്‍ സൊസൈറ്റി എന്നിവ തിരഞ്ഞെടുക്കപ്പെട്ടു. 

 

മികച്ച അച്ചടി മാധ്യമ റിപ്പോര്‍ട്ടറായി നിധിന്‍ രാജു (ദേശാഭിമാനി), മികച്ച വാര്‍ത്താ ചിത്രത്തിന് ഷിയാസ് ബഷീര്‍ (ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്) മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ടറായി ബിനീഷ് ആന്റണി (കേരള വിഷന്‍), മികച്ച വീഡിയോ കവറേജിന് സിജോ വര്‍ഗീസ് (മീഡിയവൺ) എന്നിവരും പുരസ്കാരം ഏറ്റുവാങ്ങി.

 

date