Skip to main content

മന്ത്രിസഭായോഗ തീരുമാനങ്ങൾ     7/5/2025

 

● ഇടുക്കി പള്ളിവാസൽ പഞ്ചായത്തിലെ 25 കുടുംബങ്ങൾ നവകേരള സദസ്സിൽ സമർപ്പിച്ച അപേക്ഷ പ്രകാരം ഭൂമി രജിസ്ട്രേഷൻ ആവശ്യമായ മുദ്രവിലയിൽ ഇളവ് അനുവദിക്കാൻ തീരുമാനിച്ചു.

ഇടുക്കി ദേവികുളം താലൂക്കിൽ ആനവരട്ടി വില്ലേജിലെ റിസർവ്വേ 55/3/4 ൽ പെട്ട പള്ളിവാസൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 1.62 ആർ ഭൂമി വീതം 25 കുടുംബങ്ങൾക്ക് കൈമാറുന്നതിന്റെ ആധാര രജിസ്ട്രേഷൻ ആവശ്യമായ മുദ്രവിലയും രജിസ്ട്രേഷൻ ഫീസും ഉൾപ്പെടെയുള്ള തുകയായ 80,200 രൂപയാണ്  ഇളവ് അനുവദിക്കുക. ഈ 25 കുടുംബങ്ങൾ ഭൂരഹിതരും ദാരിദ്രരേഖയ്ക്ക് താഴെയുള്ളവരുമാണ് എന്നീ വസ്തുതകൾ  ജില്ലാ കളക്ടർ ഉറപ്പാക്കണം എന്ന നിബന്ധന ഒഴിവാക്കി കൊണ്ടാണ് തീരുമാനം.

●ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ പാറത്തോട് വില്ലേജിൽ നെടുങ്കണ്ടം കച്ചേരി സെറ്റിൽമെന്റിൽ റിസർവേ ബ്ലോക്ക് 48 ൽ സർവേ നമ്പർ 240/2 ൽ പെട്ട 0.0112 ഹെക്ടർ ഭൂമി  ഹോർട്ടി കോർപ് സ്റ്റാൾ നിർമ്മിക്കുന്നതിന്  പത്തു വർഷത്തേക്കിന്  ഹോർട്ടികോർപ്പിന്
സൗജന്യ നിരക്കിൽ  പാട്ടത്തിന് നൽകാൻ തീരുമാനിച്ചു.

 

date