Skip to main content

കാലിബ്രേഷന്‍ ആന്റ് മെട്രോളജി കോഴ്‌സിന് അപേക്ഷേിക്കാം

ഫിസിക്‌സ്, ഇലക്ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്‍റേഷന്‍ ബിരുദ (യു.ജി), എഞ്ചിനീയറിംഗ്, ഡിപ്ലോമ വിദ്യാര്‍ത്ഥികള്‍ക്കായി കാലിബ്രേഷന്‍, മെട്രോളജി മേഖലയില്‍ ഉയര്‍ന്ന തൊഴില്‍ സാധ്യതകളുള്ള സര്‍ട്ടിഫൈഡ് ഫണ്ടമെന്റല്‍സ് ഓഫ് കാലിബ്രേഷന്‍ ആന്റ് ക്വാളിറ്റി കണ്‍സെപ്റ്റ്‌സ് ഓഫ് മെട്രോളജിക്കല്‍ ഇന്‍സ്ട്രുമെന്റ്സ് കോഴ്‌സിന് അസാപ് കേരള സോഫിസ്റ്റിക്കേറ്റഡ് ടെസ്റ്റ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍റേഷന്‍ സെന്ററുമായി (എസ്.ടി.ഐ.സി) സഹകരിച്ച് അപേക്ഷകള്‍ ക്ഷണിച്ചു.
 2025 മെയ് 12 ന് ആരംഭിക്കുന്ന 45 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓഫ്‌ലൈന്‍ കോഴ്‌സ് കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ എസ്.ടി.ഐ.സിയില്‍ നടക്കും. ഇലക്ട്രിക്കല്‍, തെര്‍മല്‍, മെക്കാനിക്കല്‍ ഉപകരണങ്ങളുടെ കാലിബ്രേഷന്‍ പരിശീലനം, സ്റ്റാന്‍ഡേര്‍ഡ് പഠനം, കൃത്യമായ അളവെടുക്കല്‍ രീതികള്‍, ഗുണനിലവാര ഉറപ്പാക്കല്‍, നിയന്ത്രണ വൈദഗ്ദ്ധ്യം എന്നിവ ഈ കോഴ്‌സിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ട എന്‍.സി.വി.ടി. ഇ  സര്‍ട്ടിഫിക്കേഷനും, നിലവില്‍ ഡിപ്ലോമ/ബിരുദ പഠനം നടത്തുന്നവര്‍ക്ക് എസ്.ടി.ഐ.സിയില്‍ ഇന്റേണ്‍ഷിപ്പിനുള്ള അവസരവും ലഭിക്കും.
മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ വിദ്യാര്‍ത്ഥികള്‍, ഫിസിക്‌സ്, ഇലക്ട്രോണിക്‌സ് അല്ലെങ്കില്‍ ഇന്‍സ്ട്രുമെന്റേഷന്‍ യുജി വിദ്യാര്‍ത്ഥികള്‍, ഒന്നര വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള പ്ലസ് ടു പാസായവര്‍ അല്ലെങ്കില്‍ എന്‍. എസ്. ക്യു. എഫ് ലെവല്‍ 4 സര്‍ട്ടിഫൈഡ് വ്യക്തികള്‍, ഇലക്ട്രിക്കല്‍, മാനുഫാക്ചറിംഗ്, ഇന്‍സ്ട്രുമെന്റേഷന്‍ മേഖലകളിലെ ടെക്‌നീഷ്യന്‍മാര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷിക്കാനുള്ള അവസാന തീയതി: 2025 മെയ് 11. താല്പര്യമുള്ളവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്കും എന്റോള്‍മെൻ്റ് വിശദാംശങ്ങള്‍ക്കും: 9495999655.

date