Post Category
ഉദ്ഘാടന വേദിയില്‍ ആംഗ്യഭാഷ തര്‍ജ്ജമ
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടന ചടങ്ങില്‍ ആംഗ്യഭാഷ തര്‍ജ്ജമ ശ്രദ്ധേയമായി. രജിസ്ട്രേഷന്‍, പുരാവസ്തു, മ്യൂസിയം, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ എന്നിവരുടെ പ്രസംഗം എല്ലാവരും ഉള്‍ക്കൊള്ളുന്നതിന് തലശ്ശേരി സ്വദേശിയായ ഒ.എം ദീപ്തിയാണ് ആംഗ്യഭാഷ തര്‍ജ്ജമ അവതരിപ്പിച്ചത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് കോളേജില്‍ നിന്നും സൈന്‍ ലാംഗ്വേജ് ഇന്റര്‍പ്രറ്റര്‍ കോഴ്‌സ് പൂര്‍ത്തീകരിച്ച ദീപ്തി രണ്ടു വര്‍ഷമായി ഈ രംഗത്ത് സജീവമാണ്.
date
- Log in to post comments