Skip to main content
നാറാത്ത് ചെറുവാക്കര ഗവ. വെൽഫയർ എൽ പി സ്കൂൾ കെട്ടിടോദ്ഘാടനം നിയമ സഭ സ്പീക്കർ എ എൻ ഷംസീർ നിർവ്വഹിക്കുന്നു

ചെറുവാക്കര ഗവ. വെല്‍ഫെയര്‍ എല്‍പി സ്‌കൂളിന്റെ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു

നാറാത്ത് ചെറുവാക്കര ഗവ. വെല്‍ഫെയര്‍ എല്‍പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന് കീഴില്‍ എല്ലാ സ്‌കൂളുകളും ഇന്ന് ആധുനികവല്‍ക്കരിക്കപ്പെടുകയാണെന്നും കുട്ടികള്‍ ഇത്തരം സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും സ്പീക്കര്‍ പറഞ്ഞു. കെ.വി സുമേഷ് എംഎല്‍എ അധ്യക്ഷനായി. ഒരു കോടി രൂപയാണ് നിര്‍മാണ ചെലവ്. പൊതുമരാമത്ത് കെട്ടിട വിഭാഗമാണ് പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. രണ്ടുനില കെട്ടിടത്തോടൊപ്പം സ്‌കൂളിന്റെ മുന്‍വശം ഇന്റര്‍ലോക്ക് ചെയ്ത് സൗന്ദര്യവല്‍ക്കരണം നടത്തിയും മഴ നനയാതിരിക്കാന്‍ ഷീറ്റുകള്‍ നിര്‍മിച്ചുമാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്. കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷാജി തയ്യില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

ജില്ലാപഞ്ചായത്ത് പ്രസിഡന്റ്് അഡ്വ. കെ.കെ രത്‌നകുമാരി, ജില്ലാപഞ്ചായത്തംഗം കെ. താഹിറ, കല്യാശ്ശേരി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിര്‍, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം എം. നികേത്, നാറാത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ശ്യാമള, സ്ഥിരം സമിതി അംഗങ്ങളായ കാണിചന്ദ്രന്‍, കെ.എന്‍ മുസ്തഫ, വി. ഗിരിജ, വാര്‍ഡ് മെമ്പര്‍ വി.വി ഷാജി, നാറാത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അജിത് കുമാര്‍, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ പി. പവിത്രന്‍, കെ.ടി ജയചന്ദ്രന്‍ മാസ്റ്റര്‍, സി. ഗോപാലകൃഷ്ണന്‍, കെ.എന്‍ മുകുന്ദന്‍, പി.പി സുബൈര്‍, യു.പി മുഹമ്മദ് കുഞ്ഞി, അബ്ദുള്‍ വഹാബ് പി. ശിവദാസ്, പി.ദാമോദരന്‍ മാസ്റ്റര്‍ ചെറുവാക്കര എല്‍പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പി. അജിത തുടങ്ങിയര്‍ സംസാരിച്ചു.
 

date