Skip to main content
ആരോഗ്യവകുപ്പിന്റ സ്റ്റാൾ ( സ്റ്റോറി ഫോട്ടോ )

ശരീരം ഫിറ്റാണോയെന്ന് സൗജന്യമായി പരിശോധിക്കാം  

 

ജീവിതശൈലി രോഗങ്ങള്‍ ഉണ്ടോയെന്ന് സൗജന്യമായി പരിശോധിച്ചറിയാന്‍ സൗകര്യമൊരുക്കി ആരോഗ്യവകുപ്പിന്റെ സ്റ്റാള്‍. എന്റെ കേരളം പ്രദര്‍ശന-വിപണന മേളയില്‍ എത്തുന്ന ആയിരങ്ങളാണ് ഈ സേവനം പ്രയോജനപ്പെടുത്തുന്നത്. ബിഎംഐ, രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയവ പരിശോധിക്കാം. ആരോഗ്യപ്രശ്‌നം കണ്ടെത്തിയാല്‍ ബീച്ച് ആശുപത്രിയില്‍നിന്ന് ചികിത്സ തേടാനുള്ള സൗകര്യവുമുണ്ട്. 

സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ നടപ്പാക്കിയ വിവിധ പദ്ധതികളുടെ വിശദാംശങ്ങളും മേളയില്‍നിന്ന് അറിയാനാവും. ആരോഗ്യ വകുപ്പിന്റെ സ്റ്റാളിലെത്തിയാല്‍ യുഎച്ച്‌ഐഡി കാര്‍ഡ് അപ്പോള്‍ തന്നെ സ്വന്തമാക്കാം, ആധാര്‍ നമ്പറും ആധാര്‍ ലിങ്ക്ഡ് മൊബൈല്‍ ഫോണ്‍ നമ്പറുമായി വന്നാല്‍ മാത്രം മതി. 

കൊതുകുകളുടെ ലാവ പ്രദര്‍ശനം, ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ മാതൃക, ഭാരതീയ ചികിത്സാ വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍, ഹോമിയോ വകുപ്പിന്റെ സേവനങ്ങള്‍ തുടങ്ങിയവയും മേളയില്‍ ഉണ്ട്. ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട കൗണ്‍സിലിങ്ങും ഈ സ്റ്റാളുകളില്‍നിന്ന് ലഭിക്കും.

date