കുന്നത്തുകര ലക്ഷംവീട് കുടിവെള്ള പദ്ധതി മന്ത്രി ഒ ആര്‍ കേളു നാടിന് സമര്‍പ്പിച്ചു
മണിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 45 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച കുന്നത്തുകര ലക്ഷംവീട് കുടിവെള്ളപദ്ധതി നാടിന് സമര്‍പ്പിച്ചു. പദ്ധതിയുടെ ഉദ്ഘാടനം പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു നിര്‍വഹിച്ചു.
കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ വി റീന, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശ്രീലത, മണിയൂര്‍ പഞ്ചായത്ത് അംഗം ജിഷ കുടത്തില്‍ എന്നിവര്‍ സംസാരിച്ചു. ഓവര്‍സിയര്‍ അഞ്ജലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷ്‌റഫ് സ്വാഗതവും എം എം ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
കുന്നത്തുകര ലക്ഷം വീട് ഭാഗത്തെയും പരിസര പ്രദേശങ്ങളിലെയും 40 കുടുംബങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കുന്നതാണ് കുടിവെള്ളപദ്ധതി.
- Log in to post comments