Skip to main content

എന്റെ കേരളം വേദിയിൽ 11 മുതൽ കലാപരിപാടികൾ തുടരും *മെയ്‌ 11ന് ഷൈൻ വെങ്കിടങ്ങിന്റെ ഗാനമേള*

സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ പോലീസ് മൈതാനിയിലെ എന്റെ കേരളം വേദിയിൽ മെയ്‌ 11 ഞായറാഴ്ച വൈകീട്ട് ഏഴ് മണിക്ക് പ്രശസ്ത ഗായകൻ ഷൈൻ വെങ്കിടങ്ങിന്റെ നേതൃത്വത്തിലുള്ള ഗാനമേള അരങ്ങേറും. മെയ് 12 തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിക്ക് ചാലക്കുടി പ്രസീതയുടെ ബാൻഡ് നാടൻപാട്ടുകൾ അവതരിപ്പിക്കും. മെയ് 13 ചൊവ്വാഴ്ച വൈകീട്ട് ഏഴ് മണിക്ക് റാസ നയിക്കുന്ന റൂഹ് രംഗ് മെഹ്ഫിൽ സംഗീത സാന്ദ്രമാക്കും. സമാപനദിവസം മെയ് 14 ബുധനാഴ്ച പന്തളം ബാലന്റെ നേതൃത്വത്തിൽ മെഗാ ഗാനമേള അരങ്ങേറും.

വെടി നിർത്തൽ നിലവിൽ വന്നതിന്റെ പശ്ചാത്തലത്തിൽ എന്റെ കേരളം പരിപാടികൾ തുടർന്ന് നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിരുന്നു.

date