Post Category
ബീച്ചില്‍ ഓളം തീര്‍ക്കാര്‍ ഇന്ന് സിതാര കൃഷ്ണകുമാറും സംഘവും
'എന്റെ കേരളം' പ്രദര്‍ശന-വിപണന മേളയോടനുബന്ധിച്ച് നടക്കുന്ന കലാപരിപാടികളുടെ ഭാഗമായി ഇന്ന് (11/05/2025) സിനിമ പിന്നണി ഗായിക സിതാര കൃഷ്ണകുമാറും സംഘവും പ്രോജക്ട് മലബാറിക്കസ് ബാന്‍ഡുമായി കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറിലെ വേദിയിലെത്തും. രാത്രി ഏഴിനാണ് പരിപാടി ആരംഭിക്കുക. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ 'എന്റെ കേരളം' മേളയുടെ ഭാഗമായ കലാപരിപാടികള്‍ നിര്‍ത്തിവെച്ചതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെയാണ് പരിപാടികള്‍ പുനരാരംഭിക്കുന്നത്.
ലഹരിക്കെതിരായ സന്ദേശവുമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജിംനാസ്റ്റിക്‌സ് പ്രദര്‍ശനം വൈകീട്ട് അഞ്ചിന് പ്രദര്‍ശന നഗരിയിലെ സെമിനാര്‍ ഹാളില്‍ അരങ്ങേറും.
date
- Log in to post comments