Skip to main content

ഇവിടെ എത്തുന്നവർ പറ്റിക്കപ്പെടില്ല, അളവ് തൂക്കത്തിലെ കൃത്യത ബോധ്യപ്പെടുത്താൻ ലീഗല്‍ മെട്രോളജി വകുപ്പ്

നിത്യജീവിതത്തിൽ വാങ്ങുന്ന സാധനങ്ങളിലെ അളവുകളെ സംബന്ധിച്ച് സംശയമുണ്ടോ. പറ്റിക്കപ്പെട്ടു എന്ന ചിന്ത അലട്ടുന്നുണ്ടോ.  എങ്കിൽ ആലപ്പുഴ ബീച്ചിലെ എൻ്റെ കേരളം പ്രദർശന വിപണനമേളയിൽ ലീഗല്‍  മെട്രോളജി വകുപ്പ് ഒരുക്കിയിരിക്കുന്ന സ്റ്റാളിലെത്തിയാല്‍ മതി. സാധനങ്ങളിലെ അളവ് തൂക്കങ്ങളെ  സംബന്ധിച്ച് എന്ത് സംശയത്തിനും നിങ്ങള്‍ക്ക് ഇവിടെ മറുപടി ലഭിക്കും. പണ്ടുകാലത്ത് അളവുതൂക്കം നിര്‍ണ്ണയിക്കുന്നതിനായി ഉപയോഗിച്ചിരുന്ന പറ, നാഴി, തോല, പൗണ്ട് തുടങ്ങിയ ഉപകരണങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം നൂതന ഉപകരണമായ ഇലക്ട്രോണിക് ബാലൻസും, ഫ്യൂവൽ ഡിസ്പെൻസറും കാണാം. സ്റ്റാളിലെ ഒരു വശത്തായുള്ള സ്ക്രീനിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ നേട്ടങ്ങളും, സ്വർണം വാങ്ങുമ്പോൾ ആളുകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും തുടർച്ചയായി കാണിക്കും. ലോകം മുഴുവൻ അളവുകളുടെ ഏകീകരണം സാധ്യമാകുന്നത് എങ്ങനെയെന്ന് മനസിലാകുന്ന വിധത്തിലുള്ള ചാർട്ട്, 
ആളുകളുടെ ഭാരം അളക്കുന്നതിനുള്ള ഉപകരണം എന്നിവയുമുണ്ട്. സ്റ്റാളിൽ നിന്ന് നൽകുന്ന ചെറുപയറിന്റെ തൂക്കം കൃത്യമായി പ്രവചിച്ച് സമ്മാനവും നേടാം.

date