അരികിൽ പതിയെ ഇടനെഞ്ചിൽ പാടിയിറങ്ങി നജീം അർഷാദും സംഘവും
നിറഞ്ഞ പുഞ്ചിരിയോടെ നജീം അർഷാദ് പാടിത്തുടങ്ങിയപ്പോൾ തന്നെ ആസ്വാദകരുടെ മനസ്സ് നിറഞ്ഞു. ആലപ്പുഴ ബീച്ചിൽ എന്റെ കേരളം പ്രദർശന വിപണന മേളയിലെത്തിയ സന്ദർശകരും സംഗീത പ്രേമികളും നജീം അർഷാദിന്റെയും സംഘത്തിന്റെയും പാട്ടുകളിൽ ലയിച്ചു നിന്നു. സഹ്യ സാനു ശ്രുതി എന്ന ഗാനത്തോടെയായിരുന്നു പരിപാടിയുടെ തുടക്കം. പിന്നീടുള്ള ഓരോ ഗാനവും ആസ്വാദകരുടെ മനം കവർന്നവ ആയിരുന്നു. കുട്ടനാടൻ കായലിലെ എന്ന ആലപ്പുഴക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഗാനവും അരികിൽ പതിയെ, വരാഹ നദിക്കര, മിൻസാര പൂവേ,നീലാകാശം, കണ്മണി പൂവേ തുടങ്ങിയ മെലഡികളും
പതിനാലാം രാവിന്റെ,മനസ്സിലായോ, വട്ടേപ്പം വെന്തെങ്കിൽ, പീലിങ്സോ, കൺഫ്യൂഷൻ തീർക്കണമേ എന്നീ ഫാസ്റ്റ്
നംബേർസും നാടൻ പാട്ടുകളും പാടിയാണ് സംഘം വേദി വിട്ടത്. നജീം അർഷാദിനൊപ്പം അമൃത, വിഷ്ണു, രഘുറാം, ആര്യ എന്നീ പാട്ടുകാരും വേദിയിലെത്തി. സുനിൽ പ്രയാഗ് ഓർക്കസ്ട്രയുടെ സംഗീതവും പരിപാടിക്ക് മാറ്റ് കൂട്ടി.
- Log in to post comments