എൻ്റെ കേരളം സെമിനാർ : കാലാവസ്ഥ വ്യതിയാനം പ്രതിരോധിക്കാൻ റെസിഡൻസ് സൊസൈറ്റികൾ മുന്നിട്ടിറങ്ങണം :ജില്ലാ കളക്ടർ
കാലാവസ്ഥ വ്യതിയാനം പോലെയുള്ള ദുരന്തങ്ങളെ പ്രതിരോധിക്കാൻ റെസിഡൻസ് സൊസൈറ്റികൾ രൂപീകരിച്ച് മരങ്ങൾ വെച്ചുപിടിപ്പിക്കുകയും, കൃഷിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യണമെന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസ് പറഞ്ഞു. എന്റെ കേരളം പ്രദർശന വിപണനമേളയോടനുബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ വകുപ്പിന്റെ നേതൃത്വത്തിൽ 'കാലാവസ്ഥ വ്യതിയാനവും പ്രാദേശിക ഇടപെടലുകളും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ആലപ്പുഴ ബീച്ചിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥയിൽ അടുത്തിടെ വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. ജില്ലയിൽ പലയിടങ്ങളിലും കാലാവസ്ഥ വ്യതിയാനം മൂലം പ്രത്യാഘാതങ്ങളുണ്ടായിട്ടുണ്ട്. ഈ പ്രശ്നം നേരിടുന്നതിന് സമൂഹത്തിനെ പ്രാപ്തരാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സി പ്രേംജി മോഡറേറ്ററായി. അന്തർദേശീയ കായൽ ഗവേഷണ കേന്ദ്രം ഡയക്ടകർ ഡോ. കെ ജി പത്മകുമാർ, കില മാസ്റ്റർ റിസോഴ്സ് പേഴ്സൺ പി ശശിധരൻ നായർ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കാലാവസ്ഥ വിദഗ്ധൻ ഡോ. രാജീവൻ എരിക്കുളം, സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ജൂനിയർ സുപ്രണ്ട് സുധീഷ് കുമാർ, ഹസാർഡ് അനലിസ്റ്റ് സി ചിന്ദു തുടങ്ങിയവർ പങ്കെടുത്തു. സെമിനാറിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
- Log in to post comments