എൻ്റെ കേരളം സെമിനാർ : കടലിലും കായലിലും മത്സ്യസമ്പത്ത് കുറയുന്നതിൽ പഠനം നടത്തണം: പി.പി. ചിത്തരഞ്ജൻ എം എൽ എ
കടലിലെയും കായലിലെയും മത്സ്യ സമ്പത്ത് കുറഞ്ഞുവരുന്നത് ഗൗരവകരമായ കാര്യമെന്നും ഇതിൽ കൃത്യമായ പഠനം നടത്തി പ്രശ്നത്തിന് പരിഹാരം കാണേണ്ടതുണ്ടെന്നും പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. എന്റെ കേരളം പ്രദർശന വിപണനമേളയിൽ 'മത്സ്യസമ്പത്ത് പരിമിതികൾ, ഭീഷണികൾ, സാധ്യതകൾ' എന്ന വിഷയത്തിൽ ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച സെമിനാർ ആലപ്പുഴ ബീച്ചിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളി സമൂഹത്തിന് പ്രയോജനകരമാകുന്ന ബൃഹദ് പദ്ധതി സർക്കാർ ഉടൻ നടപ്പാക്കുമെന്നും ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
'തീരസംരക്ഷണവും മത്സ്യ സുരക്ഷയും' എന്ന വിഷയത്തിൽ കൊച്ചിൻ യൂണിവേഴ്സിറ്റി സീനിയർ പ്രൊഫ. ഡോ. എം ഹരികൃഷ്ണൻ, 'കാലാവസ്ഥ മാറ്റവും മത്സ്യമേഖലയും' എന്ന വിഷയത്തിൽ സെന്റ് അലോഷ്യസ് കോളേജ് അക്വാകൾച്ചർ അസിസ്റ്റന്റ് പ്രൊഫ. ഡോ. എൻ സുജ എന്നിവർ ക്ലാസ് നയിച്ചു. അന്തർദേശീയ കായൽ ഗവേഷണ കേന്ദ്രം ഡയക്ടകർ ഡോ. കെ ജി പത്മകുമാർ മോഡറേറ്ററായി. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മിലി ഗോപിനാഥ്, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments