Skip to main content

കളി പഠിപ്പിച്ച് കായിക വകുപ്പിന്റെ സ്റ്റാൾ

'എന്റെ കേരളം' പ്രദർശന മേളയിൽ ശ്രദ്ധയാകർഷിച്ച് കായിക വകുപ്പിന്റെ സ്റ്റാൾ. കായിക മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളും വിവരങ്ങളും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 'എല്ലാവർക്കും കായികം' എന്ന സർക്കാരിന്റെ കായിക നയത്തെ പ്രതിനിധീകരിക്കുന്ന ഈ സ്റ്റാളിൽ വിവിധ കായിക മത്സരങ്ങൾ പരിശീലിക്കാനും അവസരം നൽകുന്നുണ്ട്.  സിന്തറ്റിക് ട്രാക്കിന്റെ മാതൃകയിലുള്ള പാതയടക്കം ഒരു ഗ്രൗണ്ടിന്റെ മാതൃകയിലാണ് സ്റ്റാൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്റ്റാളിന്റെ മധ്യത്തിൽ ഒരു ഫുട്‌ബോൾ ടർഫും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ബാസ്‌കറ്റ് ബോൾ, അമ്പയ്ത്ത്, ടാബിൾ ടെന്നീസ് തുടങ്ങിയവ പരിശീലിക്കാനും അവസരമുണ്ട്. സർക്കാരിന്റെ വിജയകരമായ പദ്ധതിയായ 'ഹെൽത്തി കിഡ്സ്' സ്റ്റാളിൽ സജ്ജീകരിച്ചിട്ടുണ്ട്
 ഇതിന്റെ ഭാഗമായുള്ള ഹെൽത്തി കിഡ്സ് സോണും അനുബന്ധ പ്രവർത്തനങ്ങളും ഏറെ വ്യത്യസ്തമാണ്. സന്ദർശകർക്ക് ആരോഗ്യ, ഫിറ്റ്നസ് വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിനായി സ്റ്റാളിൽ ഒരു പ്രത്യേക ഏരിയയും സജ്ജീകരിച്ചിട്ടുണ്ട്.

date