എന്റെ കേരളം പ്രദർശന വിപണ മേളയിൽ 40 ലക്ഷത്തിനടുത്ത് വിറ്റുവരവ്
ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ച എന്റെ കേരളം പ്രദർശന വിപണനമേളയിൽ മെയ് 12 തിങ്കളാഴ്ച ഉച്ച വരെ 36,38,675 രൂപയുടെ വിറ്റുവരവ്. ഏഴ് ദിവസങ്ങളിൽ മേളയുടെ ഭാഗമായി ഒരുക്കിയ ഫുഡ് കോർട്ടിലൂടെ 11.43 ലക്ഷം രൂപയുടെ വരുമാനമാണ് കുടുംബശ്രീ നേടിയത്. സൗജന്യ സേവനങ്ങളൊരുക്കി വിവിധ സർക്കാർ വകുപ്പുകളും മേളയിലെ സജീവ സാന്നിധ്യമായിരുന്നു. സർക്കാർ വകുപ്പുകൾ ഒരുക്കിയ 153 സ്റ്റാളുകളും 47 കൊമേർഷ്യൽ സ്റ്റാളുകളുമുൾപ്പെടെ 200 സ്റ്റാളുകളാണ് ഉണ്ടായിരുന്നത്. ഇത്തവണ സർക്കാർ സേവനങ്ങൾക്കും സർക്കാരിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വ്യക്തമാക്കുന്ന തീം സ്റ്റാളുകൾക്കുമാണ് പ്രാമുഖ്യം ഉണ്ടായത്. കുടുംബശ്രീയുടെ ഒൻപത് സ്റ്റാളുകളിൽ നിന്ന് മാത്രം 5.15 ലക്ഷം രൂപയാണ് വരുമാനമായി ലഭിച്ചത്. കൊമേർഷ്യൽ സ്റ്റാളുകളിലൂടെ 11,35,991 രൂപയുടെ വരുമാനം നേടാനായി. വിവിധ സർക്കാർ വകുപ്പുകളുടെ സ്റ്റാളുകളിൽ നിന്ന് 8,44,684 രൂപയും വരുമാനമായി ലഭിച്ചു. ഏഴു ദിവസം നീണ്ടുനിന്ന മേളയിലൂടെ നിരവധിയാളുകളാണ് വിവിധ സേവനങ്ങൾ പ്രയോജനപ്പെടുത്തിയത്. മോട്ടാർ വാഹന വകുപ്പിന്റെ സ്റ്റാളുകളിൽ മാത്രം ആയിരത്തോളം അന്വേഷണങ്ങൾ എത്തി. മേള അവസാനിക്കുമ്പോഴും വലിയ തിരക്കാണ് സ്റ്റാളുകളിൽ ഉണ്ടായിരുന്നു.
- Log in to post comments