Skip to main content

അപേക്ഷ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിൽ തൃശൂർ ജില്ലയിലെ കോർപ്പറേഷൻ പരിധിയിലുള്ള ഒല്ലൂക്കര അഡിഷണൽ ഐ.സി.ഡി.എസ് പ്രൊജക്‌ട് ഓഫീസിനു കിഴിലെ ഒല്ലൂക്കര സെക്ടർ രണ്ടിലെ അങ്കണവാടി കം ക്രഷിലേയ്ക്ക് അങ്കണവാടി ഹെൽപ്പർ തസ്‌തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോർപ്പറേഷൻ പരിധിയിൽ സ്ഥിരതാമസമുള്ള  വനിതകൾക്ക് അപേക്ഷിക്കാം. അങ്കണവാടി ഹെൽപ്പർ തസ്‌തികയിലേയ്ക്ക് അപേക്ഷിക്കുന്നവർ പത്താം ക്ലാസ്സ് പാസായവരും 35 വയസ്സ് കവിയാത്തവരുമായിരിക്കണം. കൂടിക്കാഴ്ച്ചയുടെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക അപേക്ഷകൾ മെയ് 13 മുതൽ 20 ന് വൈകീട്ട് 5 മണി വരെ പ്രവൃത്തി സമയങ്ങളിൽ നേരിട്ടോ തപാൽ വഴിയോ ഒല്ലൂക്കര അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസിൽ സ്വീകരിക്കും. അപേക്ഷ ഫോമിനും മറ്റ് വിവരങ്ങൾക്കും ഒല്ലൂക്കര അഡിഷണൽ ഐ സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ : 8281999225.

date