ഹർജികൾ സംബന്ധിച്ച സമിതി 27 ന്
കേരള നിയമസഭയുടെ ഹർജികൾ സംബന്ധിച്ച സമിതി മേയ് 27 ന് രാവിലെ 10.30 ന് കോഴിക്കോട് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. സമിതിയുടെ പരിഗണനയിലിരിക്കുന്നതും കോഴിക്കോട് ജില്ലയിൽനിന്നും സമിതിയ്ക്ക് ലഭിച്ചതുമായ ഹർജികളിന്മേൽ ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ, ഹർജിക്കാർ എന്നിവരുമായി ചർച്ചയും തെളിവെടുപ്പും നടത്തും. പുതിയ പരാതികളും നിർദേശങ്ങളും യോഗത്തിൽ സ്വീകരിക്കും. സമിതി മുൻപാകെ പുതിയ പരാതികൾ/ നിർദേശങ്ങൾ സമർപ്പിക്കുവാൻ താൽപര്യമുള്ള വ്യക്തികൾ/ സംഘടനകൾ അതിന്റെ പകർപ്പ് സെക്രട്ടറി, ഹർജികൾ സംബന്ധിച്ച സമിതി, കേരള നിയമസഭാ സെക്രട്ടേറിയറ്റ്, തിരുവനന്തപുരം – 33 എന്ന മേൽവിലാസത്തിലോ, petitionsa@niyamasabha.nic.in ഇ-മെയിലിലോ 21 ന് മുൻപായി ലഭ്യമാക്കണം. നിർദേശങ്ങൾ ലഭ്യമാക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കും 27 ന് നടക്കുന്ന യോഗത്തിൽ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ സമിതി മുൻപാകെ അവതരിപ്പിക്കാം.
പി.എൻ.എക്സ് 2009/2025
- Log in to post comments