ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി മോട്ടോര്‍ വാഹനവകുപ്പിന്റെ സെമിനാര്‍
എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ അവസാന ദിനം വൈകുന്നേരം മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിച്ച റോഡ് സുരക്ഷാ സെമിനാര്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പുതിയ കാലത്തിലെ റോഡ് നിയമങ്ങളും ഡ്രൈവിങ് സംസ്‌കാരവും വിശദമാക്കിയ സെമിനാറില്‍ ഇരുന്നൂറിലധികം ആളുകളാണ് പങ്കെടുക്കാന്‍ എത്തിയത്. മേളയിലെ മൂന്നാം ദിനം നടത്തിയ സെമിനാറില്‍ അറന്നൂറോളം പേര്‍ പങ്കെടുത്തിരുന്നു. അടുത്ത കാലങ്ങളില്‍ റോഡില്‍ നടന്നിട്ടുള്ള വാഹനാപകടങ്ങളുടെ വീഡിയോ സഹിതം അവ ഉണ്ടാവാനിടയായ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇവിടെ സ്വീകരിക്കേണ്ട റോഡ് നിയമങ്ങള്‍ വിശദമാക്കുന്ന രീതിയിലാണ് ക്ലാസുകള്‍ നടന്നത്. ഡ്രൈവിങ് ലൈസന്‍സ് എടുത്ത് വാഹനം ഓടിക്കാന്‍ ആരംഭിക്കുന്ന ഓരോരുത്തരും അത് ഒരു അവസരമായല്ല വലിയൊരു ഉത്തരവാദിത്തമാണെന്ന് മനസില്ലാക്കി മികച്ച ഡ്രൈവിങ് സംസ്‌കാരം വളര്‍ത്തിയെടുക്കണമെന്നും സെമിനാറില്‍ പറഞ്ഞു. റീജിണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ബി.ഷഫീഖ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. എം.വി.ഡി ഇന്‍സ്പെക്ടര്‍ ദിലീപ് കുമാര്‍ ക്ലാസെടുത്തു.
- Log in to post comments