മികച്ച സ്റ്റാളുകൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു
മികച്ച തീം സ്റ്റാൾ വിഭാഗത്തിൽ കേരള പൊലീസ്, ജയിൽ വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, കേരള ജല അതോറിറ്റി, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് എന്നിവർ പുരസ്കാരം നേടി. മോട്ടോർ വാഹന വകുപ്പ്, ആരോഗ്യ വകുപ്പ്, പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രി എന്നിവർസർവീസ് വിഭാഗത്തിൽ മികച്ച സ്റ്റാളിനുള്ള അവാർഡ് നേടി. മികച്ച പവലിയൻ വിഭാഗത്തിൽ കായിക വകുപ്പ്, കാർഷിക വികസന- കർഷക ക്ഷേമ വകുപ്പ്, പൊതുമരാമത്ത് വകുപ്പ്
എന്നിവർ അവാർഡ് നേടി. കൺസ്യൂമർ ഫെഡ്, പിന്നാക്ക വിഭാഗ വികസന കോർപറേഷൻ എന്നിവർ മികച്ച വിപണന സ്റ്റാളിനുള്ള അവാർഡ് നേടി. മികച്ച എം എസ് എം ഇ സ്റ്റാൾ ആയി കിയാസ്കോ ഇന്റർനാഷണൽ ഒതുക്കുങ്ങൽ, സ്പീഡൈൻ പള്ളിക്കൽ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം സിഡിഎസിന്റെ അറേബ്യൻ ആൻഡ് തിങ്കൾ ഫുഡ്സ്, ചോക്കാട് സി ഡി എസിന്റെ നിള കാറ്ററിങ് എന്നിവർ മികച്ച ഫുഡ് കോർട്ടിനുള്ള അവാർഡ് നേടി.
മേളയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയ കിഫ്ബി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ, വിപണന സ്റ്റാളുകളുടെ ഏകോപനം നിർവഹിച്ച മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം, ഫുഡ് കോർട്ട് ക്രമീകരിച്ച കുടുംബശ്രീ ജില്ലാ മിഷൻ, മേളയ്ക്ക് വേണ്ടി കോട്ടക്കുന്ന് മൈതാനം സൗജന്യമായി വിട്ടുനൽകിയ മലപ്പുറം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, മേളയിൽ പ്രാഥമിക ചികിത്സാ സൗകര്യം ഒരുക്കുകയും നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്ത ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), മേളയിലെ പ്രോഗ്രാമുകളുടെ ഏകോപനം നിർവഹിച്ച ജില്ലാ പ്ലാനിങ് ഓഫീസ്, ട്രാഫിക് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയ പോലീസ്, അഗ്നി സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയ ഫയർ ആൻഡ് റെസ്ക്യൂ തുടങ്ങിയവർക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു. ജില്ലാ കളക്ടർ വി ആർ വിനോദ് അവാർഡുകൾ വിതരണം ചെയ്തു.
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പാണ് ഏഴു ദിവസം നീണ്ടു നിന്ന മെഗാ മേള സംഘടിപ്പിച്ചത്.
- Log in to post comments