Skip to main content

മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് ഏഴു മുതല്‍ 13 വരെ മലപ്പുറം കോട്ടക്കുന്ന് മൈതാനത്ത് നടന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ മാധ്യമ കവറേജിനുളള അവാര്‍ഡുകള്‍ വിതരണം ചെയ്തു. സമഗ്ര വാർത്താ കവറേജിന് അച്ചടി മാധ്യമ വിഭാഗത്തിൽ ദേശാഭിമാനി, മാധ്യമം, സിറാജ് എന്നിവർ പുരസ്‌കാരങ്ങൾ നേടി. ദൃശ്യമാധ്യമ വിഭാഗത്തിൽ മീഡിയവൺ സമഗ്ര കവറേജിനുള്ള പുരസ്കാരം നേടി. പ്രാദേശിക ചാനൽ വിഭാഗത്തിൽ എം.സി.വി. മലപ്പുറവും ഓൺലൈൻ റേഡിയോ വിഭാഗത്തിൽ റേഡിയോ സി യു വും പുരസ്കാരം നേടി. അച്ചടി മാധ്യമ വിഭാഗത്തിൽ പി അഭിഷേക് (ദേശാഭിമാനി) മികച്ച റിപ്പോർട്ടറായും കെ. ഷമീർ (ദേശാഭിമാനി) മികച്ച ഫോട്ടോഗ്രാഫറായും തിരഞ്ഞെടുക്കപ്പെട്ടു.വിപിൻ സി വിജയൻ ( 24 ന്യൂസ് ), മുഹമ്മദ്‌ ഷംസീർ കെ ( മീഡിയ വൺ) എന്നിവർ ദൃശ്യ മാധ്യമ വിഭാഗത്തിലെ മികച്ച റിപ്പോർ ട്ടർക്കുള്ള അവാർഡിനർഹരായി. അനുരൂപ്  ചീക്കോട് (മീഡിയ വൺ) ദൃശ്യ മാധ്യമ വിഭാഗത്തിൽ മികച്ച വീഡിയോ ഗ്രാഫർക്കുള്ള പുരസ്‌കാരം നേടി. അവാർഡുകൾ ജില്ലാ കളക്ടർ വി ആർ വിനോദ് വിതരണം ചെയ്തു.

date