ഏര്‍ലി വാര്‍ണിങ് സിസ്റ്റം
ജനവാസ മേഖലയിലേക്ക് വന്യമൃഗങ്ങള്‍ ഇറങ്ങുന്നതിന് മുന്‍പ് വനാതിര്‍ത്തികളില്‍ വന്യമൃഗങ്ങള്‍ എത്തുന്ന അവസരത്തില്‍ തന്നെ മുന്‍കൂട്ടി അറിവ് ലഭിക്കുന്നതിന് വേണ്ടിയാണ് നിര്‍മ്മിതബുദ്ധിയുടെ സഹയാത്തോടെ ഏര്‍ലി വാര്‍ണിങ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ഏത് പ്രതികൂല സാഹചര്യത്തിലും രാത്രിയിലും പകലും പ്രവൃത്തിക്കുന്നതും 500 മുതല്‍ 1200 മീറ്റര്‍ വരെ ദൂരപരിധിയില്‍ സഞ്ചാരപഥത്തിലുള്ള ആന, പുലി മുതലായ വന്യജീവികളുടെ സാന്നിദ്ധ്യം മനസിലാക്കാന്‍ കഴിയുന്നതുമായ അത്യാധുനിക തെര്‍മ്മല്‍ ക്യാമറകളും നൈറ്റ് വിഷന്‍ ക്യാമറകളും ഉള്‍പ്പടെയുള്ള പെരിമീറ്റര്‍ ഇന്‍ട്രൂഷന്‍ ഡിറ്റക്ഷന്‍ സാങ്കേതികവിദ്യയാണിത്. ഇവ ഉപയോഗിച്ച് വന്യജീവികളുടെ വിവരങ്ങള്‍ ശേഖരിക്കുകയും അവ കേന്ദ്രീകൃത കണ്ട്രോള് റൂമിലെത്തിച്ച് നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ വിശകലനം ചെയ്യുകയും ഈ വിവരം നിമിഷങ്ങള്‍ക്കുള്ളില്‍ ജനങ്ങളെ അറിയിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഏര്‍ലി വാര്‍ണിങ് സിസ്റ്റം. പാലക്കാട് ഫോറസ്റ്റ് ഡിവിഷന് കീഴിലെ ഒലവക്കോട്, വാളയാര്‍ റെയ്ഞ്ച് പരിധികളിലെ പരുതിപ്പാറ, മായാപുരം എന്നിവിടങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.
- Log in to post comments