Skip to main content

കൂടിക്കാഴ്ച മെയ് 19 ന്

 

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ ഉള്ള മലമ്പുഴ ആശ്രമം സ്‌കൂളിലേക്ക് ആയ, സെക്യൂരിറ്റി, ഫുള്‍ടൈം സ്വീപ്പര്‍, ഇലക്ട്രിഷ്യന്‍ കം പ്ലംബര്‍, ഗാര്‍ഡനര്‍ കം സ്‌കാവഞ്ചര്‍ എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മെയ് 19 ന് രാവിലെ 10.30 ന് നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 281589.

date