Skip to main content

എ.ഐ.ഐ.എസ് രജിസ്‌ട്രേഷന്‍

ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ഫേസ് സിസ്റ്റം സോഫ്റ്റ്വെയറില്‍ (എ ഐ ഐ എസ്) രജിസ്‌ട്രേഷന്‍ ഡാറ്റ പരിശോധിച്ച് ആവശ്യമെങ്കില്‍ നല്‍കിയ വിവരങ്ങള്‍ മാറ്റം വരുത്തി പൂര്‍ണ്ണമാണെന്ന് ഉറപ്പുവരുത്തണം. ക്ഷേമനിധി ബോര്‍ഡുകള്‍ മുഖേനയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ തൊഴിലാളികള്‍ക്ക് സ്വന്തമായോ വിവരങ്ങള്‍ അപ്ലോഡ് ചെയ്യാവുന്നതാണ്. ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ ഒഴികെയുള്ള തൊഴിലാളികള്‍ക്കും അപ്ലോഡ് ചെയ്യാം. ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍, ക്ഷേമനിധി ബോര്‍ഡുകള്‍ നിഷ്‌കര്‍ഷിക്കുന്ന മറ്റു രേഖകള്‍ സഹിതം ജൂലൈ 31 വരെയാണ് വിവരങ്ങള്‍ അപ്ലോഡ് ചെയ്യാനുള്ള അവസരം. ഏകീകൃത ഐഡന്റിറ്റി കാര്‍ഡിനുള്ള 25 രൂപ അടയ്ക്കണമെന്നും ലേബര്‍ കമ്മീഷണര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2446545.

date