എന്റെ കേരളം: കരുത്തും മികവും പ്രദർശിപ്പിച്ച് ഡോഗ് ഷോ
കുറ്റാന്വേഷണത്തിൽ ശ്വാനസേനയുടെ കരുത്തുകാട്ടി പോലീസിന്റെ ഡോഗ് ഷോ. സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയിലാണ് പോലീസ് സേനയിലെ
മികച്ച പരിശീലനം ലഭിച്ച ഡോഗുകളുടെ സാഹസിക പ്രകടനങ്ങൾ. മയക്കുമരുന്നുകൾ മണത്തു കണ്ടുപിടിക്കുന്ന നർക്കോട്ടിക് ഡിറ്റൻഷൻ, അതിമാരകമായ സ്ഫോടകവസ്തുക്കൾ തിരിച്ചറിയുന്ന എക്സ്പ്ലോസീവ് ഡിറ്റൻഷൻ തുടങ്ങി വ്യത്യസ്ത തരം പരിശോധന രീതികളും അവയുടെ പരിശീലന രീതികളും ലളിതമായി ഉദ്യോഗസ്ഥർ കാഴ്ചക്കാർക്ക് വിവരിച്ച് കൊടുത്തു.
കുറ്റവാളിയുടെ മണ൦ മറ്റുള്ളവരിൽ നിന്ന് വേർതിരിച്ചറിഞ്ഞ് കുറ്റം തെളിയിക്കുന്ന രീതിയായ
സെന്റ് ഡിസ്ക്രിമിനേഷൻ,
പോലീസ് നായ്ക്കളുടെ പരേഡ്, വളയങ്ങളിലൂടെ ചാട്ടം എന്നിവയും പ്രദർശനത്തിന്റെ ഭാഗമായി നടന്നു.
ലാബ്രഡോർ, ബെൽജിയൻ മെലിനോയിസ്, ബീഗിൾ തുടങ്ങി വിവിധ ഇനങ്ങളിൽ പെട്ട പിന്റോ, റിക്കി, ഹീറോ, ലോല, ലൗലി എന്നിവയാണ് പ്രകടനം കാഴ്ചവെച്ച പോലീസ് നായ്ക്കൾ.
നർക്കോട്ടിക് ഡിറ്റൻഷൻ, സെന്റ് ഡിസ്ക്രിമിനേഷൻ,പോലുള്ള പരിപാടികളിൽ കാണികളിൽ നിന്ന് ആളുകളെ ക്ഷണിച്ചാണ് ഡെമോൺസ്ട്രേഷൻ നടത്തുന്നത്. പോലീസിലെ ശ്വാന സേനയെ സാധാരണക്കാർക്ക് നേരിട്ട് കാണാനും പ്രകടനങ്ങൾ ആസ്വദിക്കാനുമുളള വേദിയായി മാറുകയാണ് എന്റെ കേരളം മേളയിലെ ഡോഗ് ഷോ
- Log in to post comments