Skip to main content

എൻ.ആർ.ഐ സീറ്റുകളിലേക്കുള്ള പ്രവേശനം

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ എറണാകുളം (0484-25753708547005097) ചെങ്ങന്നൂർ (0479-24541258547005032)അടൂർ (047342306408547005100)കരുനാഗപ്പള്ളി (0476-26659358547005036)കല്ലൂപ്പാറ (046926789838547005034)ചേർത്തല (0478-25534168547005038)ആറ്റിങ്ങൽ (047026274008547005037)കൊട്ടാരക്കര (0474-24533008547005039) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എൻജിനിയറിങ് കോളേജുകളിലേക്ക് 2025-26 അദ്ധ്യയന വർഷത്തിൽ എൻ.ആർ.ഐ. സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

       അപേക്ഷ https://nrl.ihrd.ac.in വെബ്‌സൈറ്റിലൂടെയും മേൽ പറഞ്ഞ കോളേജുകളുടെ വെബ്‌സൈറ്റിലൂടെയും ഓൺലൈനായി സമർപ്പിക്കണം. മെയ് 15 രാവിലെ 10 മണി മുതൽ ജൂൺ 4 വൈകിട്ട് 4 മണിവരെ സമർപ്പിക്കാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്നിർദ്ദിഷ്ട അനുബന്ധങ്ങളും 1,000 രൂപയുടെ രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായോ ബന്ധപ്പെട്ട പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം ജൂൺ 7 വൈകിട്ട് 4 മണിക്ക് മുൻപ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: 8547005000, www.ihrd.ac.in.

പി.എൻ.എക്സ് 2031/2025

date