Skip to main content

അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷം

അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന മ്യൂസിയം വകുപ്പ് വിവിധ  പരിപാടികൾ സംഘടിപ്പിക്കുന്നു. മെയ് 19 ന് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും 21 ന് ഏകദിന സെമിനാറും ശ്രീ ചിത്രാ ഹോമിൽ താമസിച്ചു പഠിക്കുന്ന കുട്ടികൾക്ക് സൗജന്യ ഗൈഡഡ് ടൂറും നാടൻ പാട്ടും വൈകുന്നേരം മ്യൂസിയം ബാൻഡ് സ്റ്റാൻഡിൽ കളരിപ്പയറ്റ് പ്രദർശനവും നടത്തും. പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മെയ് 21ന് രാവിലെ 11.30 ന് മ്യൂസിയം ഓഡിറ്റോറിയത്തിൽ നിർവഹിക്കും. ‘അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സമൂഹങ്ങളിലെ മ്യൂസിയങ്ങളുടെ ഭാവി’ എന്നതാണ് ഈ വർഷത്തെ പ്രമേയം. സെമിനാറിലും ക്വിസ് മത്സരത്തിലും പങ്കെടുക്കുവാൻ താൽപര്യമുള്ളവർ 9605008158, 9497875917 എന്നീ  നമ്പറുകളിൽ ബന്ധപ്പെടണം.

പി.എൻ.എക്സ് 2044/2025

date