Skip to main content

ഇറിഗേഷന്‍ പ്രൊജക്ട് ടൂറിസം: താല്‍പ്പര്യപത്രം ക്ഷണിച്ചു

 

ഇറിഗേഷന്‍ പ്രൊജക്ട് ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള മലങ്കര ടൂറിസം കേന്ദ്രത്തില്‍ പണി പൂര്‍ത്തികരിച്ചിരിക്കുന്ന മലങ്കര ടൂറിസം ഹബ്ബ് നിലവിലുള്ള അവസ്ഥയില്‍ ഏറ്റെടുത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നതിനും, പുതിയ ജല-കര വിനോദോപാദികള്‍ ആരംഭിക്കുന്നതിനും പി.പി.പി മോഡലില്‍ പ്രൊപ്പോസലുകള്‍ ക്ഷണിച്ചു. താല്‍പ്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ പദ്ധതികള്‍ തയ്യാറാക്കി ഇടുക്കി കളക്ടറേറ്റിലുള്ള ഡി.ടി.പി.സി ഓഫീസില്‍ മെയ് 31ന് വൈകുന്നേരം 4 മണിക്കുള്ളില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.dtpcidukki.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9447822405

 

date