Skip to main content

വിളയൂരില്‍ സ്വരാജ് ഗ്രാമോത്സവം മെയ് 20 മുതല്‍ 30 വരെ :  സംഘാടക സമതി രൂപീകരിച്ചു

 

 

വിളയൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍  സ്വരാജ് ഗ്രാമോത്സവം മെയ് 20 മുതല്‍ 30 വരെ നടക്കും. സ്വരാജ് ട്രോഫി പൊതുജനത്തിന് പങ്കുവെക്കുക, നിലവിലുള്ള പ്രാദേശികവികസന പരിപാടികളില്‍ ജനപങ്കാളിത്തം വര്‍ധിപ്പിക്കല്‍, കുടുംബങ്ങളെ സന്തോഷമുള്ള ഇടങ്ങളാക്കല്‍, പ്രാദേശിക കലോത്സവങ്ങള്‍, കായികോത്സവങ്ങള്‍, പ്രദര്‍ശന- വിപണനമേള എന്നിവയാണ് ഗ്രാമോത്സവത്തിന്റെ ഭാഗമായി നടക്കുക.

200 വീട്ടുമുറ്റങ്ങളില്‍ ചേരുന്ന അയല്‍പക്കസംഗമങ്ങളില്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള 5000 കുടുംബങ്ങളിലെ എല്ലാ കുടുംബാംഗങ്ങളും ഭാഗമാകും.  അയല്‍പക്ക സംഗമങ്ങളില്‍ കുടുംബങ്ങളുടെ കെട്ടുറപ്പിനെ ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ലഹരി ഉപയോഗത്തെ തടയാനുള്ള കര്‍മ്മ പദ്ധതി വീട്ടുമുറ്റങ്ങളില്‍ രൂപപ്പെടുത്തും. അതോടൊപ്പം വാര്‍ഡ് തല ജാഗ്രത സമിതിയും രൂപീകരിക്കും.

 

പേരടിയൂര്‍ നളന്ദ കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ബേബി ഗിരിജ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ.പി നൗഫല്‍, വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി  എ.എം. നാരായണന്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

date