Post Category
പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണം: ഏകോപനയോഗം ചേർന്നു
മഴക്കാല പൂർവ്വ പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് വേണ്ടി വിവിധ വകുപ്പുകളുടെ ഏകോപനയോഗം ചേർന്നു. പൊന്മള കുടുംബാരോഗ്യ കേന്ദ്രം സമ്മേളന ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് അധ്യക്ഷ ജസീന മജീദ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. കെ.പി ഷമീർ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റൻറുമാരായ വി.വി. ദിനേശ്, എം. ഷാഹുൽഹമീദ്, ജില്ലാ മാസ് മീഡിയ ഓഫീസർ കെ.പി സാദിഖ് അലി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ രാജൻ, കെ.ടി അക്ബർ, മുസ്തഫ സുബൈർ പള്ളിക്കര, ഉമ്മു സൽമ, കൃഷി ഓഫീസർ പി സുമയ്യ, വെറ്റിനറി സർജൻ ഡോ. അസ്മിന എന്നിവർ സംസാരിച്ചു.
date
- Log in to post comments