Skip to main content

രജിസ്ട്രേഷൻ വിവരങ്ങൾ പൂർണമാണെന്ന് ഉറപ്പുവരുത്തണം

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി രൂപീകരിച്ച തനത് സോഫ്റ്റ് വെയറിൽ (ലിങ്ക്: https://services.unorganisedwssb.org/index.php/home)  എല്ലാ ക്ഷേമനിധി അംഗങ്ങളും രജിസ്ട്രേഷൻ ഡാറ്റ പരിശോധിച്ച് നൽകിയ വിവരങ്ങൾ പൂർണമാണെന്ന് ഉറപ്പുവരുത്തേണ്ടതും ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തി അപ്‌ലോഡ് ചെയ്യണം.

ക്ഷേമനിധി ബോർഡ് അംഗങ്ങൾക്കും നിലവിൽ അംഗത്വം മുടങ്ങികിടക്കുന്ന പെൻഷൻകാർ ഒഴികെയുള്ള തൊഴിലാളികൾക്കും ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസുകൾ മുഖേനയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ തൊഴിലാളികൾക്ക് സ്വന്തമായോ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. ക്ഷേമനിധി പദ്ധതി നിഷ്‌കർഷിക്കുന്ന എല്ലാ രേഖകൾ സഹിതമായിരിക്കണം അപ്ഡേഷൻ നടത്തേണ്ടത്. ജൂലൈ 31 വരെയാണ് അപ്ഡേഷന് നടത്താൻ അവസരം. ഏകീകൃത ഐഡന്റിറ്റി കാർഡിനുള്ള തുകയായ 25 രൂപ ഇതിനോടകം നൽകാത്തവർ ആ തുക അടക്കേണ്ടതാണെന്നും ലേബർ കമ്മീഷണർ അറിയിച്ചു.

date