Skip to main content

റിസർച്ച് അസിസ്റ്റന്റ് നിയമനം

ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റർ കേരളയിൽ ഒഴിവുള്ള റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. സയൻസ്, ഹെൽത്ത്, സോഷ്യൽ സയൻസ് വിഷയത്തിലുള്ള ബിരുദവും, എം.പി.എച്ച്/ എം.എസ്.സി നഴ്സിംഗ്/ എം.എസ്.ഡബ്ല്യു എന്നിവയിലുള്ള ബിരുദാനന്തര ബിരുദവും നിർബന്ധം. പ്രായപരിധി 35 വയസ്സ്. മെയ് 22 വരെ അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് shsrc.kerala.gov.in.

date