ലഹരി വിമുക്ത ക്യാമ്പയിന്‍; യോഗം ചേര്‍ന്നു
അകത്തേത്തറ ഗ്രാമ പഞ്ചായത്തില്‍ ലഹരി വിമുക്ത ക്യാമ്പയിനിന്റെ ഭാഗമായി യോഗം ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് കല്യാണ മണ്ഡപത്തില്‍ നടന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണന്‍ അധ്യക്ഷയായി. വാര്‍ഡ് തലത്തില്‍ രൂപീകരിച്ച സമിതികള്‍ മെയ് 30നകം യോഗം ചേരാനും വിവിധ പരിപാടികള്‍ നടത്താനും തീരുമാനിച്ചു. സ്‌കൂള്‍ തലത്തില്‍ കമ്മിറ്റികള്‍ രൂപികരിച്ച് കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നടത്തും. ലഹരിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് അധികൃതരെ വിവരം അറിയിക്കുന്നതിന് പ്രത്യേകം വാട്‌സ്ആപ്പ് നമ്പര്‍ നല്‍കും. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സമ്പൂര്‍ണ്ണ ലഹരിമുക്ത പഞ്ചായത്താക്കുന്നതിനുള്ള പ്രവര്‍ത്തനം നടത്തുന്നതിനും യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ എക്‌സൈസ്, പൊലീസ് ഉദ്യോഗസ്ഥര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ സംഘടന പ്രതിനിധികള്‍, യുവജന സംഘടനകള്‍ ജനപ്രതിനിധികള്‍, അധ്യാപകര്‍, പി.ടി.എ പ്രസിഡന്റുമാര്‍ വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments