നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവത്തിന് തുടക്കം
ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ അടിമാലിയിലെ നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന പഠന കേന്ദ്രത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന ജൈവവൈവിധ്യ പഠനോത്സവത്തിന് ഇന്ന് (16.05.2025) കുട്ടികളുടെ പ്രകൃതി സൗഹൃദ ചിത്രരചനയോടെ തുടക്കമാകും.
കുട്ടികളില്‍ ജൈവവൈവിധ്യ അവബോധവും പരിസ്ഥിതി സംരക്ഷണ ശ്രമങ്ങളും പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ലോക ജൈവവൈവിധ്യ ദിനാചരണത്തോടനുബന്ധിച്ച് പഠനോത്സവം സംഘടിപ്പിക്കുന്നത്. ഇടുക്കി അടിമാലിയില്‍ യുഎന്‍ഡിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹരിതകേരളം മിഷന്‍ സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന പഠനകേന്ദ്രത്തിന്റെ കമ്യൂണിറ്റിതല പരിപാടികളുടെ ഭാഗമായാണ് പഠനോത്സവം നടത്തുന്നത്.
7,8,9 ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് പഠനോത്സവത്തില്‍ പങ്കെടുക്കുക. 'നീലക്കുറിഞ്ഞി' ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രവും പച്ചത്തുരുത്ത് സന്ദര്‍ശനം, മൂന്നാര്‍ യാത്ര, പക്ഷി നിരീക്ഷണം, ശലഭ നിരീക്ഷണം, ഇരവികുളം നാഷണല്‍ പാര്‍ക്ക് സന്ദര്‍ശനം, മാട്ടുപ്പെട്ടി ഇന്‍ഡോ - സ്വിസ് ആന്‍ഡ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സന്ദര്‍ശനം, പരിസ്ഥിതി വിദഗ്ധരുടെ നേതൃത്വത്തില്‍ ക്ലാസുകള്‍ തുടങ്ങിയവയാണ് പഠനോത്സവത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
- Log in to post comments