ജില്ലയിൽ നവീകരണം പൂർത്തിയാക്കിയ റോഡുകളുടെ ഉദ്ഘാടനം ഇന്ന് (16) മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ പൊതുമരാമത്ത് വകുപ്പിനു കീഴിൽ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലായി നവീകരണം പൂർത്തിയാക്കിയ റോഡുകളുടെ ഉദ്ഘാടനം ഇന്ന് (മെയ് 16 ന്) മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. വൈകിട്ട് 4.30 ന് തിരുവനന്തപുരം മാനവീയം വീഥിയിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും.
ജില്ലയിൽ മാവേലിക്കര മണ്ഡലത്തിലെ കുറത്തികാട് ക്ഷേത്രം - മുള്ളിക്കുളങ്ങര ക്ഷേത്രം റോഡ്, അരൂർ മണ്ഡലത്തിലെ ചിറയ്ക്കൽ - പൂച്ചാക്കൽ റോഡ്, കുട്ടനാട് മണ്ഡലത്തിലെ ചക്കച്ചമ്പാക്ക കവലേക്കളം റോഡ്, കായംകുളം മണ്ഡലത്തിലെ പള്ളിക്കൽ കൃഷ്ണപുരം റോഡ് എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്.
മാവേലിക്കര കുറത്തികാട് ക്ഷേത്രം - മുള്ളിക്കുളങ്ങര ക്ഷേത്രം റോഡ് ഉദ്ഘാടന പരിപാടിയുടെ ഭാഗമായി കുറത്തികാട് ജംഗ്ഷനിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ എം എസ് അരുൺകുമാർ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം പി മുഖ്യാതിഥിയാകും. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ്, തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ മോഹൻകുമാർ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
അരൂർ ചിറയ്ക്കൽ - പൂച്ചാക്കൽ റോഡിന്റെ ഉദ്ഘാടനത്തിൻ്റെ ഭാഗമായി തൈക്കാട്ടുശ്ശേരി ചിറയ്ക്കൽ ജംഗ്ഷൻ പരിസരത്ത് സംഘടിപ്പിക്കുന്ന ചടങ്ങിൽ ദലീമ ജോജോ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്യും. കെ സി വേണുഗോപാൽ എംപി മുഖ്യാതിഥിയാകും. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഡി സാജൻ റിപ്പോർട്ട് അവതരിപ്പിക്കും. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ രജിത, തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി ഷിബു, ജില്ലാ പഞ്ചായത്തംഗം ബിനിത പ്രമോദ്, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
കുട്ടനാട് ചക്കച്ചമ്പാക്ക കവലേക്കളം റോഡിൻ്റെ രണ്ടാം ഭാഗത്തിന്റെ പൂർത്തീകരണ ഉദ്ഘാടനത്തിൻ്റെ ഭാഗമായി നീലംപേരൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ തോമസ് കെ തോമസ് എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യാതിഥിയാകും. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഡി സാജൻ റിപ്പോർട്ട് അവതരിപ്പിക്കും. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ വേണുഗോപാൽ, നീലംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ തങ്കച്ചൻ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം വി പ്രിയ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
കായംകുളം പള്ളിക്കൽ കൃഷ്ണപുരം റോഡ് ഉദ്ഘാടന പരിപാടിയുടെ ഭാഗമായി ഭരണിക്കാവ് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ
യു പ്രതിഭ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്യും. കെ സി വേണുഗോപാൽ എം പി മുഖ്യാതിഥിയാകും. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയർ ഡി സാജൻ റിപ്പോർട്ട് അവതരിപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാരായ എസ് രജനി, ഡി അംബുജാക്ഷി ടീച്ചർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ ദീപ, ശ്രീഹരി കോട്ടിരേത്ത്, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ഇതോടൊപ്പം മറ്റ് ജില്ലകളിൽ പൂർത്തീകരിച്ച വിവിധ റോഡുകളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.
- Log in to post comments