Skip to main content

അന്തിമ വോട്ടര്‍ പട്ടിക: അപ്പീലുകള്‍ നല്‍കാം

മെയ് അഞ്ചിന് പ്രസിദ്ധീകരിച്ച നിലമ്പൂര്‍ നിയോജകമണ്ഡലത്തിന്റെ അന്തിമവോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ്സൈറ്റായ www.ceo.kerala.gov.in ല്‍ വോട്ടര്‍ പട്ടിക ലഭ്യമാണ്. കൂടാതെ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസറുടെ കാര്യാലയത്തിലും വില്ലേജ് ഓഫീസ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും പകര്‍പ്പുകള്‍ ലഭ്യമാണ്. പരാതികളുണ്ടെങ്കില്‍ ജില്ലാ മജിസ്ട്രേറ്റിന്/ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നേരിട്ട് അപ്പീല്‍ നല്‍കാം. അല്ലെങ്കില്‍ രജിസ്റ്റേര്‍ഡ് തപാല്‍ മുഖാന്തിരമോ അപ്പീല്‍ നല്‍കാവുന്നതാണ്.

date