വാക്ക് ഇന്‍ ഇന്റര്‍വ്യു
വര്‍ക്കല ഗവ.ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നടത്തുന്ന നിയമനത്തിനായി മെയ് 21ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.
രാവിലെ 10.30 മുതല്‍ ആരംഭിക്കുന്ന ആയുര്‍വേദ തെറാപ്പിസ്റ്റിന്റെ അഭിമുഖത്തില്‍ ഡി.എ.എം.ഇ നടത്തുന്ന ആയുര്‍വേദ തെറാപ്പിസ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായവര്‍ക്ക് പങ്കെടുക്കാം.
പഞ്ചകര്‍മ അസിസ്റ്റന്റ് പുരുഷ വിഭാഗത്തിലേക്ക് ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ്/ പഞ്ചകര്‍മ തെറാപ്പി കോഴ്‌സ് പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് രണ്ട് വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജില്ലാ പഞ്ചായത്തിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഫറന്‍സ് ഹാളില്‍ മെയ് 21ന് രാവിലെ 10.30ന് അഭിമുഖത്തിന് എത്തിച്ചേരണം. ഉദ്യോഗാര്‍ഥികള്‍ അഞ്ച് രൂപയുടെ കോര്‍ട്ട്ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഹാജരാക്കണം.
- Log in to post comments