Skip to main content

ഖരമാലിന്യ സംസ്‌കരണം: ജില്ലാ കോണ്‍ഫറന്‍സ് നടത്തും സംഘാടക സമിതി രൂപീകരിച്ചു

ഖരമാലിന്യ സംസ്‌കരണത്തെക്കുറിച്ച് പൊതു സമൂഹത്തിന് അവബോധം സൃഷ്ടിക്കുന്നത് ലക്ഷ്യമാക്കി ജില്ലാ കോണ്‍ഫറന്‍സ് നടത്തുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. ജില്ലാകളക്ടര്‍ ജി പ്രിയങ്കയുടെ നേതൃത്വത്തിലാണ് സംഘാടക സമിതിക്ക് രൂപം നല്‍കിയത്.

മാലിന്യ സംസ്‌കരണം സംബന്ധിച്ച് വിവിധ ബോധവല്‍ക്കരണ സെഷനുകള്‍, സംവാദങ്ങള്‍, പ്രസന്റേഷനുകള്‍, എക്‌സിബിഷന്‍ തുടങ്ങിയവ കോണ്‍ഫറന്‍സില്‍ ഉള്‍പ്പെടുത്തും. വിദ്യാര്‍ത്ഥികള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, സംരംഭകര്‍, കൃഷിക്കാര്‍, പ്രൊഫഷനുകള്‍ തുടങ്ങി വിവിധ മേഖലയിലുള്ളവര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.

ജില്ലാകളക്ടര്‍ ചെയര്‍മാനും, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ വൈസ് ചെയര്‍മാനുമായ സമിതിക്കാണ് രൂപം നല്‍കിയത്. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ കെ എസ് ഡി എം എ ഡിസ്ട്രിക്ട് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ കെ എസ് ഷിന്റ, മോണിറ്ററിങ് ആന്‍ഡ് ഇവാലുവേഷന്‍ എക്‌സപര്‍ട്ട് നിര്‍മല, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജി. വരുണ്‍, മറ്റ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  
 

date