Skip to main content

വാണിയംകുളത്തുകാരുടെ സ്വപ്നമായ കമ്മ്യൂണിറ്റി ഹാള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് മെയ് 23 ന് കമ്മ്യൂണിറ്റി ഹാള്‍ നാടിന് സമര്‍പ്പിക്കും

വാണിയംകുളത്തുകാരുടെ ദീര്‍ഘകാലത്തെ സ്വപ്നം സാക്ഷാത്കാരത്തിലേക്ക്. 2.40 കോടി രൂപ ചിലവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കമ്മ്യൂണിറ്റി ഹാള്‍ ഉദ്ഘാടനത്തിനൊരുങ്ങി. രണ്ട് നിലകളിലായി 20150.04 ചതുരശ്ര അടി വിസ്തീര്‍ണമുള്ള (1872 ചതുരശ്രമീറ്റര്‍)
വിശാലമായ കെട്ടിടമാണ് വാണിയംകുളം നഗരത്തില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പണിതുയര്‍ത്തിയത്. പഞ്ചായത്ത് എഞ്ചിനീയര്‍ വിഭാഗത്തിനായിരുന്നു നിര്‍മ്മാണ ചുമതല.

 ആയിരത്തോളം പേരെ ഉള്‍ക്കൊള്ളിക്കാവുന്ന വിശാലമായ സ്വീകരണ മുറിയും ഭക്ഷണശാലയും കമ്മ്യൂണിറ്റി ഹാളില്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ വിഭാഗം ആളുകള്‍ക്കും ഒത്തുചേരാനും കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും കമ്മ്യൂണിറ്റി ഹാള്‍ ഉപകാരപ്രദമാകും.

നിര്‍മ്മാണം പൂര്‍ത്തീകരിച്ച കമ്മ്യൂണിറ്റി ഹാള്‍ മെയ് 23 ന് രാവിലെ 10 മണിക്ക് തദ്ദേശസ്വയംഭരണ എക്സൈസ് പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി എം.ബി രാജേഷ് നാടിന് സമര്‍പ്പിക്കും. പി മമ്മിക്കുട്ടി എം.എല്‍.എ അധ്യക്ഷനാകും.
 

date