Post Category
എരുത്തേമ്പതി ഗ്രാമപഞ്ചായത്തില്‍ നവീകരിച്ച കൃഷിഭവന്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു
എരുത്തേമ്പതി ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച കൃഷിഭവന്‍ കെട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രിയദര്‍ശിനി ഉദ്ഘാടനം ചെയ്തു.
2023-24 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിടം നവീകരിച്ചത്. കൃഷി സംബന്ധമായ ഉപകരണങ്ങള്‍ സൂക്ഷിക്കാനായി 24 മീറ്റര്‍ വിസ്തീര്‍ണത്തില്‍ ഒരു താല്‍കാലിക ഷെഡും പ്രധാന കെട്ടിടത്തില്‍ അറ്റകുറ്റപ്പണികളും നടത്തിയിട്ടുണ്ട്. 3,34,279 രൂപ ചിലവഴിച്ചാണ് കൃഷിഭവന്‍ നവീകരിച്ചിരിക്കുന്നത്. വൈസ് പ്രസിഡന്റ് ആര്‍ സമ്പത് കുമാര്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി കെ വസന്ത എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments