ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികം: വിദ്യാര്‍ഥികള്‍ക്കുള്ള മത്സരങ്ങള്‍ക്ക് ഇന്നു തുടക്കം
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന മത്സരങ്ങള്‍ക്ക് ഇന്നു (നവംബര്‍ 10) തുടക്കം. തിരുവനന്തപുരം വി.ജെ.ടി. ഹാളിലാണു മത്സരങ്ങള്‍ നടക്കുന്നത്.
ജില്ലയിലെ എല്‍.പി. മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന, ഉപന്യാസ രചന, പ്രശ്‌നോത്തരി എന്നീ ഇനങ്ങളിലാണു മത്സരങ്ങള്‍. എല്‍.പി. വിഭാഗത്തിന് ചിത്രരചനാ മത്സരം മാത്രമേ ഉണ്ടാകൂ. ഉപന്യാസ രചനയ്ക്ക് ഇംഗ്ലിഷ്, മലയാളം മീഡിയം വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം മത്സരങ്ങളുണ്ടാകും.
ഇന്നത്തെ (10/11/2018) മത്സരങ്ങള്‍
ചിത്രരചന
(എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി)
രജിസ്‌ട്രേഷന്‍ - രാവിലെ 8.30 - 9.30
മത്സരം - രാവിലെ 10.00 - 12.00
ഉപന്യാസ രചന
യു.പി. വിഭാഗം
രജിസ്‌ട്രേഷന്‍ ഉച്ചയ്ക്ക് 1.30 - 2.30
മത്സരം ഉച്ചകഴിഞ്ഞ് 2.30 - 3.30
ഹൈസ്‌കൂള്‍ വിഭാഗം
രജിസ്‌ട്രേഷന്‍ ഉച്ചയ്ക്ക് 1.30 - 2.30
മത്സരം ഉച്ചകഴിഞ്ഞ് 2.30 - 4.30
നാളത്തെ (11/11/2018) മത്സരങ്ങള്‍
പ്രശ്‌നോത്തരി
യു.പി. വിഭാഗം
രജിസ്‌ട്രേഷന്‍ - രാവിലെ 8.30 - 9.30
മത്സരം - രാവിലെ 10.00 - 11.00
ഹൈസ്‌കൂള്‍
രജിസ്‌ട്രേഷന്‍ രാവിലെ 10.00-11.00
മത്സരം - രാവിലെ 11.00 - 12.00
ഹയര്‍ സെക്കന്‍ഡറി
രജിസ്‌ട്രേഷന്‍ ഉച്ചയ്ക്ക് 1.30-2.30
മത്സരം - ഉച്ചകഴിഞ്ഞ് 3.00 - 4.00
ഓരോ മത്സരത്തിലും ഒരു സ്‌കൂളില്‍നിന്ന് എത്ര വിദ്യാര്‍ഥികള്‍ക്കു വേണമെങ്കിലും മത്സരിക്കാം. 12 നു വൈകിട്ട് വി.ജെ.ടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വിജയികള്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്യും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും.
(പി.ആര്‍.പി. 2624/2018)
- Log in to post comments