Skip to main content

താല്‍കാലിക നിയമനം

 

ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ആയൂര്‍വേദ ഫാര്‍മസിസ്റ്റ്, ആയുര്‍വേദ നഴ്സ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച്ച മെയ് 26 രാവിലെ 10.30 ന് സുല്‍ത്താന്‍പേട്ടയിലെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ കാര്യാലയത്തില്‍ നടത്തും.
എസ്.എസ്.എല്‍സി.യും കേരള സര്‍ക്കാര്‍ അംഗീകരിച്ച ആയുര്‍വേദ ഫാര്‍മസി ട്രെയിനിങും, ആയുര്‍വേദ നഴ്സസ് കോഴ്സ് ആണ് യോഗ്യത.  പ്രായ പരിധി 18-36. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജില്ലാ ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസറുടെ മുന്നില്‍ എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04912544296

date