Skip to main content

ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തില്‍ ഒഴിവ്

 

ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ കൊല്ലം, കോട്ടയം ജില്ലകളിലേക്ക് ഓരോ മുഴുവന്‍ സമയ അംഗങ്ങളുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കോട്ടയത്ത് ഒരു വനിതാ അംഗത്തിന്റെയും ഒഴിവുണ്ട്. അംഗീകൃത സര്‍വകലാശാല ബിരുദമുള്ള 35 വയസോ അതിനു മുകളില്‍ പ്രായമുള്ളവരോ ആയവര്‍ക്ക് അപേക്ഷിക്കാം. ധനതത്വം, നിയമം, കോമേഴ്‌സ്, അക്കൗണ്ടന്‍സി, വ്യവസായം, പൊതുകാര്യങ്ങള്‍, ഭരണ നിര്‍വഹണം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ പത്തു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ളവരും കഴിവും ആര്‍ജവവുമുള്ളവരുമായിരിക്കണം. അഞ്ചു വര്‍ഷം വരെയോ 65 വയസ്  വരെയോ (ഏതാണ് ആദ്യം അതുവരെ) ആണു നിയമന കാലാവധി. അപേക്ഷാ ഫോമിന്റെ മാതൃക കളക്ടറേറ്റുകളിലും ജില്ലാ സപ്ലൈ ഓഫിസുകളിലും ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറങ്ങളിലും ംംം.രീിൗൊലൃമളളമശൃ.െസലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റിലും ലഭിക്കും. അപേക്ഷകര്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം നവംബര്‍ 24നു മുന്‍പ് ജില്ലാ കളക്ടര്‍മാര്‍ക്ക് അപേക്ഷ നല്‍കണം.
(പി.ആര്‍.പി. 2625/2018)

 

date