വിവരവകാശ കമ്മീഷന്‍ ഹിയറിംഗ്: 33 പരാതികള്‍ തീര്‍പ്പാക്കി
വിവരാവകാശ നിയമപരമായ അപേക്ഷയില്‍ സമയബന്ധിതമായ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ശിക്ഷ നടപടികള്‍ സ്വീകരിക്കുമെന്നും അപ്പീലിനായി കാത്തിരിക്കുന്ന പ്രവണത എസ് പി ഒ മാര്‍ സ്വീകരിക്കുന്നുണ്ടെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കെ.എം. ദിലീപ് തൃശ്ശൂര്‍ ജില്ലയില്‍ നടത്തിയ വിവരവകാശ കമ്മീഷന്‍ ഹിയറിംഗില്‍ പറഞ്ഞു. ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും വിവരം ലഭ്യമല്ല എന്ന മറുപടി അംഗീകരിക്കാവുന്നതല്ലെന്നും വിവരം സൂക്ഷിക്കേണ്ട ബാധ്യത ഓഫീസ് മേധാവിക്കാണെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.
രാമനിലയം തൃശ്ശൂര്‍ ഗവ. ഗസ്റ്റ്ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ഹിയറിംഗില്‍ 38 പരാതികള്‍ പരിഗണിച്ചതില്‍ 33 പരാതികള്‍ തീര്‍പ്പാക്കി. അഞ്ച് പരാതികള്‍ മാറ്റിവെച്ചു. ആരോഗ്യം, കാര്‍ഷികം, തദ്ദേശസ്വയംഭരണം, പൊലീസ്, ദേവസ്വം എന്നീ വകുപ്പുകളിലെ പരാതികളാണ് കമ്മീഷന്‍ പരിഗണിച്ചത്.
- Log in to post comments