അറിയിപ്പുകള്
ഗതാഗതം നിരോധിച്ചു
കിഫ്ബി പദ്ധതിയിലുള്‍പ്പെട്ട കള്ളന്തോട്-കൂളിമാട് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കള്ളന്തോട് മുതല്‍ കൂളിമാട് വരെ ടാറിങ് നടക്കുന്നതിനാല്‍ ഇന്ന് (മെയ് 17) മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം നിരോധിച്ചു.
വാഹനങ്ങള്‍ മാവൂര്‍ കട്ടാങ്ങല്‍ വഴിയോ ചുള്ളിക്കപ്പറമ്പ്-കൊടിയത്തൂര്‍, പുല്‍പ്പറമ്പ്-മണ്ണാശ്ശേരി വഴിയോ തിരിഞ്ഞു പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
അഡ്മിഷന് ഹെല്‍പ്ഡെസ്ക്
മീഞ്ചന്ത ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അഡ്മിഷന് ഹെല്‍പ്ഡെസ്ക് ആരംഭിച്ചു. വിവിധ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലേക്കുള്ള അപേക്ഷ സൗജന്യമായി ചെയ്ത് നല്‍കും. അവസാന തീയതി മേയ് 20. ഫോണ്‍: 9947391181, 9846320380, 9400046820.
കരകൗശല വിദഗ്ധര്‍ക്ക് പണിയായുധങ്ങള്‍: അപേക്ഷ ക്ഷണിച്ചു
കേരളത്തിലെ മറ്റ് പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പരമ്പരാഗത കരകൗശല വിദഗ്ധര്‍/കൈപ്പണിക്കാര്‍/പൂര്‍ണ വൈദഗ്ധ്യമില്ലാത്ത തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് പണിയായുധങ്ങള്‍ വാങ്ങുന്നതിന് ധനസഹായം നല്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. 2.5 ലക്ഷം രൂപയാണ് കുടുംബ വാര്‍ഷിക വരുമാന പരിധി. പ്രായപരിധി: 2025 ജൂണ്‍ ഒന്നിന് 60 വയസ്സ് കവിയരുത്. www.bwin.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന മെയ് 31 വരെ അപേക്ഷ സമര്‍പ്പിക്കാം. മുന്‍ വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭ്യമായവരോ കുടുംബാംഗങ്ങളോ അപേക്ഷിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.bcdd.kerala.gov.in, www.bwin.kerala.gov.in. ഫോണ്‍: 0495 2377786.
വിമുക്ത ഭടന്മാര്ക്ക് ബാങ്ക് ഓഫ് ബറോഡയില്‍ അവസരം
ബാങ്ക് ഓഫ് ബറോഡയില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലെ 500 ഒഴിവുകളിലേക്ക് വിമുക്ത ഭടന്മാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഓണ്‍ലൈനായി മെയ് 23 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ www.bankofbaroda.in ല്‍ ലഭ്യമാണ്. ഫോണ്‍: 0495 2771881.
ജില്ലാ ആസൂത്രണ സമിതി യോഗം
ജില്ലാ ആസൂത്രണ സമിതി യോഗം മെയ് 19ന് ഉച്ചക്ക് 2.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
വീഡിയോഗ്രാഫര്‍, വീഡിയോ എഡിറ്റര്‍ നിയമനം
സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജിയുടെ (സി-ഡിറ്റ്) സ്പെഷ്യല്‍ സ്ട്രാറ്റജി ആന്‍ഡ് കമ്യൂണിക്കേഷന്‍ ടീമിന്റെ 'എന്റെ കേരളം' പ്രോജക്ടിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് വീഡിയോഗ്രാഫര്‍മാരെയും (പ്രൊഡക്ഷന്‍ സ്പെഷ്യലിസ്റ്റ്), ഒരു വീഡിയോ എഡിറ്ററെയും നിയമിക്കും. വിശദ വിവരം www.cdit.org, www.careers.cdit.org എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്. മെയ് 23നകം www.careers.cdit.org വഴി അപേക്ഷിക്കണം.
ടെണ്ടര്‍ ക്ഷണിച്ചു
ബാലുശ്ശേരി ഐസിഡിഎസ് പ്രോജക്റ്റ് ഓഫീസ് ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ വാഹനത്തിന് ടെണ്ടര്‍ ക്ഷണിച്ചു. ടാക്സി പെര്‍മിറ്റുള്ള, ഏഴ് വര്‍ഷത്തില്‍ കുറവ് കാലപ്പഴക്കമുള്ള കാര്‍/ജീപ്പ് ഉടമകള്‍ക്ക് ടെണ്ടര്‍ സമര്‍പ്പിക്കാം. അവസാന തീയതി മെയ് 22 ഉച്ചക്ക് രണ്ട് മണി. ഫോണ്‍: 9188959864.
സിവില്‍ ഡിഫന്‍സ് കോര്‍ രൂപീകരണം
പ്രകൃതിക്ഷോഭം ഉള്‍പ്പെടെയുള്ള ദുരന്ത സാഹചര്യങ്ങള്‍ നേരിടുന്നതിന് ജില്ലാതലത്തില്‍ സിവില്‍ ഡിഫന്‍സ് കോറില്‍ പ്രവൃത്തിക്കാന്‍ സന്നദ്ധരായ വിമുക്തഭടന്മാര് മെയ് 21നകം ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0495 2771881, ഇ മെയില്‍: kkdzswo@gmail.com
ജനകീയ മത്സ്യകൃഷി: അപേക്ഷ ക്ഷണിച്ചു
ജില്ലയില്‍ ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പ്രകാരമുള്ള ഘടക പദ്ധതികളില്‍ ഉള്‍പ്പെടുത്തി വിവിധതരം ശുദ്ധജല/ഓരുജല/നൂതന മത്സ്യകൃഷികള്‍ നടത്താന്‍ താല്പര്യമുള്ള കര്‍ഷകര്‍/വ്യക്തികള്‍/ഗ്രൂപ്പുകള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മെയ് 30ന് വൈകിട്ട് നാലിനകം മത്സ്യഭവനുകളില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0495-2381430/2383780.
അധ്യാപക നിയമനം
കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഇംഗ്ലീഷ്, ജേണലിസം വിഭാഗങ്ങളില്‍ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയ നെറ്റ് യോഗ്യതയുള്ള കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റില്‍ അതിഥി അധ്യാപകരുടെ പാനലില്‍ ഉള്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം.
ഇംഗ്ലീഷ് അധ്യാപക നിയമനത്തിന് യോഗ്യത രേഖകളുടെ പകര്‍പ്പ് മെയ് 19ന് വൈകീട്ട് അഞ്ചിനകം നേരിട്ടോ തപാല്‍ മുഖേനയോ ഓഫീസില്‍ സമര്‍പ്പിക്കണം. ഇന്റര്‍വ്യൂ മെയ് 22ന് രാവിലെ 10ന് നടക്കും. അപേക്ഷയോടൊപ്പം ബയോഡാറ്റ നിര്‍ബന്ധമായും നല്‍കണം. ബയോഡാറ്റയുടെ മാതൃക കോളേജ് വെബ്സൈറ്റില്‍ ലഭ്യമാണ്.
ജേണലിസം അധ്യാപക നിയമനത്തിന് മെയ് 21ന് രാവിലെ 10ന് അസ്സല്‍രേഖകളും പകര്‍പ്പും സഹിതം അഭിമുഖത്തിന് എത്തണം.
ടെണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട് ഐസിഡിഎസ് അര്‍ബന്‍ 2 ശിശുവികസന പദ്ധതി ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിന് വാഹനം വാടകക്ക് നല്കാന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയതി: മെയ് 30 ഉച്ച 2.30. ഫോണ്‍: 0495-2373566, 9496904270.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട് ജില്ലയില്‍ എന്‍സിസി/സൈനിക ക്ഷേമ വകുപ്പില്‍ വിമുക്തഭടന്മാര്ക്കുള്ള ക്ലര്‍ക്ക് (കാറ്റഗറി നമ്പര്‍: 445/2023, കാറ്റഗറി നമ്പര്‍: 334/2024 -ട്രാന്‍സ്ഫര്‍ വഴിയുള്ള നിയമനം) തസ്തികകളിലേക്കുള്ള റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു.
ജില്ലയില്‍ വനം വകുപ്പിലെ ഫോറസ്റ്റ് ബോട്ട് ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍: 662/2021) തസ്തികയിലേക്കുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു.
സ്കിൽ ഡവലപ്മെന്റ് സെന്ററുകളിലേക്കുള്ള അപേക്ഷ: സമയപരിധി നീട്ടി
ജില്ലയിൽ പുതുതായി ആരംഭിക്കുന്ന 23 സ്കിൽ ഡെവലപ്മെന്റ് സെന്ററുകളിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി മെയ് 24 വരെ നീട്ടിയതായി സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡോ. എ കെ അബ്ദുൽ ഹക്കീം അറിയിച്ചു. മെയ് 26, 27 തീയതികളിൽ അഭിമുഖം നടത്തി മെയ് 28 ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 29 ന് എസ്.ഡി.സി.കളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു കൊണ്ട് ക്ലാസുകൾ ആരംഭിക്കും. പ്രവേശനോത്സവത്തിനു ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനയോഗ്യത ഉറപ്പു വരുത്തി സ്പോട്ട് അഡ്മിഷൻ നടത്തും.
- Log in to post comments