Skip to main content

മത്സ്യ കര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

2025 ലെ മത്സ്യ കര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. മികച്ച ശുദ്ധജല കര്‍ഷകന്‍, ഓരുജല മത്സ്യ കര്‍ഷകന്‍, ചെമ്മീന്‍ കര്‍ഷകന്‍, നൂതന മത്സ്യകൃഷി നടപ്പിലാക്കുന്ന കര്‍ഷകന്‍, അലങ്കാര മത്സ്യ റീയറിംഗ് യൂണിറ്റ് നടപ്പിലാക്കുന്ന കര്‍ഷകന്‍, പിന്നാമ്പുറങ്ങളിലെ മത്സ്യവിത്ത് ഉത്പാദന യൂണിറ്റ് കര്‍ഷകന്‍, എന്നീ വിഭാഗങ്ങളിലായി സംസ്ഥാന തലത്തില്‍ മൂന്ന് സ്ഥാനങ്ങള്‍ക്കാണ് മത്സ്യകര്‍ഷക അവാര്‍ഡുകള്‍ നല്‍കുന്നത്. മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനം, മികച്ച സ്റ്റാര്‍ട്ടപ്പ്, മത്സ്യ വകുപ്പിലെ ഫീല്‍ഡ്തല ഉദ്യോഗസ്ഥരേയും അവാര്‍ഡിനായി പരിഗണിക്കും. അപേക്ഷകള്‍ 2025 മെയ് 26 നകം തൃശ്ശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലോ മത്സ്യഭവനുകളിലോ മത്സ്യകര്‍ഷക വികസന ഏജന്‍സി ഓഫീസിലോ സമര്‍പ്പിക്കേണ്ടതാണ്. മത്സ്യകര്‍ഷക ദിനമായ ജൂലൈ പത്തിന് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 9746595719.

date