Post Category
'#വാക്ക് ബഡ്ഡി വാക്കത്തോണ്‍' ഇന്ന്
ജില്ലാ ആരോഗ്യ വകുപ്പും ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയും സംയുക്തമായി നടപ്പാക്കുന്ന ജീവിതശൈലീ രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി '#വാക്ക് ബഡ്ഡി വാക്കത്തോണ്‍' സംഘടിപ്പിക്കുന്നു. ഇന്നു (നവംബര്‍ 10) രാവിലെ എട്ടിനു കവടിയാര്‍ ജങ്ഷനില്‍നിന്ന് ആരംഭിക്കുന്ന വാക്കത്തോണ്‍ മ്യൂസിയം ഗേറ്റില്‍ അവസാനിക്കും. സഹകരണ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.
വാക്കത്തോണില്‍ പങ്കെടുക്കുന്നവര്‍ക്ക് മറ്റ് അംഗങ്ങളുടെ സമ്മതത്തോടെ ഒരു സുഹൃദ്വലയം സൃഷ്ടിച്ച് നിത്യേന വ്യായാമം ആരംഭിക്കാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തിലാണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
(പി.ആര്‍.പി. 2628/2018)
date
- Log in to post comments